ന്യൂഡൽഹി: നിലവിലെ സാചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എ സഖ്യത്തിന് മുൻതൂക്കം ലഭിക്കുമെന്ന് സർവെ ഫലം. കോൺഗ്രസ് ഉൾപ്പെട്ട യു.പി.എ സഖ്യം ബഹൂദൂരം പിന്നിലാകുമെന്നും പറയുന്നു. എന്നാൽ കേവല ഭൂരിപക്ഷമായ 272 എന്ന മാന്ത്രിക സംഖ്യയിലെത്താൻ ബി.ജെ.പിക്ക് കഴിയില്ല. സർവെയിൽ എൻ.ഡി.എക്ക് 257 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും സർവെയിൽ പറയുന്നു.
സമാജ്‍വാദി, ബഹുജൻ സമാജ്‍വാദി പാർട്ടികളില്ലാതെ യു.പി.എക്ക് 146 സീറ്റുകളാണ് ലഭിക്കുക. ഡിസംബർ 15 മുതൽ 25 വരെ 543 ലോക്‌സഭാ മണ്ഡലങ്ങളിൽ നടത്തിയ സർവെയിലാക്കാണ് ഇക്കാര്യം പറയുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമാസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തിയാണ് സർവേ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഭരിക്കണമെങ്കിൽ പ്രദേശിക പാർട്ടികളുടെ നിലപാടുകളും നിർണായകമാവുമെന്ന് സർവെ വിലയിരുത്തുന്നു. അതിൽ എസ്.പി, ബി.എസ്.പി, എ.ഐ..ഡി.എം.കെ, ത്രിണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും ഉൾപ്പെടുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സർവെയിൽ ബി.ജെ.പിയുടെ സഖ്യത്തിന് 281 സീറ്റ് ലഭിച്ച് എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്ന് ഇന്ത്യ ടിവി- സി.എൻ.എക്സ് നടത്തിയ സർവെയിൽ പറയുന്നു.