amitsha-

ന്യൂഡൽഹി : ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ മത്സരിക്കാൻ ബി.ജെ.പി തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

സഖ്യകക്ഷി തങ്ങൾക്ക് ഒപ്പം ചേർന്നാൽ സന്തോഷം. അവരെ സ്വീകരിക്കും. അവർക്ക് സഖ്യത്തിൽ എത്താൻ താത്പര്യമില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബി.ജെ.പി സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയും വിമർശിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിയെ ശിവസേന അഭിനന്ദിക്കുകയും ചെയ്തിരുന്നു.