sadhika-

സിനിമയുടെയും ആൽബങ്ങളുടെയും പേരുപറഞ്ഞുനടക്കുന്ന സെക്‌സ് റാക്കറ്റുകളിൽ പെൺകുട്ടികൾ ചെന്ന് വീഴരുതെന്ന് നടിയും അവതാരകയുമായ സാധിക വേണുഗോപാൽ. നല്ല കലാകാരൻമാർ ഒരിക്കലും കലയ്ക്കുവേണ്ടി പെണ്ണിനെ ഭോഗിക്കില്ല. അതു തിരിച്ചറിഞ്ഞ് അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കയാണ് വേണ്ടത്. സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഭിനയിക്കാൻ ആഗ്രഹിച്ചോളൂ നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരൻമാർ ഒരിക്കലും കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓർക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക... ഒരു അവസരത്തിന് ഒരാളുടെ മുന്നിൽ വഴങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവൻ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി.

എന്ന് സ്‌നേഹത്തോടെ
ഒരു സഹോദരി
സാധിക