വിദേശികളെ വലിയ തോതിൽ പിരിച്ചുവിടുമ്പോഴും ഇന്ത്യൻ നഴ്സുമാരെ ക്ഷണിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം.വനിതാ നഴ്സുമാർക്ക് മാത്രമാണ് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ നഴ്സുമാർക്ക് മാത്രം നിയമനം നൽകുന്നതിൽ വിശദീകരണം തേടിയുള്ള ട്വീറ്റിനും മന്ത്രാലയം മറുപടി നൽകി. 400 ഇന്ത്യൻ നഴ്സുമാർക്കാണ് തൊഴിൽ അവസരം ഒരുക്കിയിട്ടുള്ളത്.ഓപറേഷൻ തിയേറ്റർ, ഐസിയു, പിഐസിയു, എൻഐസിയു, സിസിയു, മെഡിക്കൽ, ശസ്ത്രക്രിയ, ആക്സിഡന്റ്, അത്യാഹിതം, ഡയാലിസിസ് എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധരായ നഴ്സുമാർക്ക് നിയമനം നൽകുന്നത്.അതേസമയം, സ്വദേശി നഴ്സുമാർക്ക് പകരം ഇന്ത്യൻ നഴ്സുമാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനുമന്ത്രാലയം മറുപടി നൽകി. വിദഗ്ധരും പരിചയ സമ്പന്നരുമായ നഴ്സുമാരെയാണ് തേടുന്നതെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018 ജൂൺ 30 വരെ 185 സ്വദേശി നഴ്സുമാരെ നിയമിച്ച് കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
ഇംഗ്ലണ്ടിൽ നഴ്സ്
ഇംഗ്ലണ്ടിൽ എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബി എസ്സി /ജി എൻ എം നഴ്സ്മാർക്ക് അപേക്ഷിക്കാം.
ഐ .ഇ.എൽ.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 ഉം സ്കോർ അല്ലെങ്കിൽ ഒ ഇ റ്റി ബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം.
അഭിമുഖത്തിലുടെ തിരഞ്ഞെടുക്കപ്പെടുന്നവർ എൻ എച്ച് എസ് ഫൗണ്ടേഷൻ നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം. ജനുവരി 9, ജനുവരി 31, ഫെബ്രുവരി 12 എന്നീ തീയതികളിൽ അഭിമുഖം നടക്കും. ആദ്യഘട്ടത്തിൽ മൂന്നു വർഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപ വരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടെ ചെലവ് സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എൻ എച്ച് എസ് അപേക്ഷ കവർ ലറ്റർ, മറ്റു അനുബന്ധ രേഖകൾ സഹിതം rm@norkaroots.net എന്ന മെയിൽ ഐ.ഡിയിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.norkaroots.net, 24 മണിക്കൂർ കാൾ സെന്റർ നമ്പർ 1800 425 3939.
അൽ അൻസാരി എക്സ്ചേഞ്ച്
ഒമാനിലെ അൽ അൻസാരി എക്സ്ചേഞ്ചിൽ നിരവധി ഒഴിവുകൾ. ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്റ്, ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജർ, സീനിയർ നെറ്റ്വർക്ക് എൻജിനീയർ, കാഷ് എക്സ്പ്രസ് സെയിൽസ്, അഡ്മിൻ അസിസ്റ്റന്റ്, ഹോട്ട്ലൈൻ കോഡിനേറ്റർ, പ്രോജക്ട് കോഡിനേറ്റർ, കാഷ് എക്സ്പ്രസ് കോഡിനേറ്റർ, എച്ച് ആർ അസിസിസ്റ്റന്റ്, ട്രെയിനിംഗ് കോഡിനേറ്റർ, കസ്റ്രമർ സർവീസ് റെപ്, ഫോറിൻ കറൻസി കാഷ്യർ, കൗണ്ടർ സ്റ്റാഫ്, കസ്റ്റമർ സർവീസ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ് : www.alansariexchange.com/en/കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobsatqatar.com എന്ന വെബ്സൈറ്റ് കാണുക.
കുവൈറ്റ് അരിഫജാൻ ക്യാമ്പ്
കുവൈറ്റിലെ അരിഫജാൻ ക്യാമ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാർക്കറ്റിംഗ് , ഹ്യൂമൻ റിസോഴ്സസ്, ഹ്യൂമൻ റിസോഴ്സ് സൂപ്പർവൈസർ, ക്ളാർക്ക്, സർവീസ് ഡെസ്ക്ക്, അനലിസ്റ്റ്, അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റർ, ഹ്യൂമൻ റിസോഴ്സ് സൂപ്പർവൈസർ, അക്കൗണ്ടന്റ്, ടെക്നീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ് : militarybases.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobsatqatar.com എന്ന വെബ്സൈറ്റ് കാണുക.
പാം അറ്റ്ലാന്റിസ്
ദുബായിലെ പാം അറ്റ്ലാന്റിസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹ്യൂമൻ റിസോഴ്സ് ക്ളാർക്ക്, റീട്ടെയിൽ ക്ളർക്ക്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.atlantisthepalm.com.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ജുമാ അൽ മജീദ്
യുഎഇയിലെ ജുമാ അൽ മജീദ് ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ഓഡിറ്റർ, അസോസിയേറ്റ് ഓഡിറ്റ് മാനേജർ, ഇലക്ട്രിക്കൽ സൈറ്റ് എൻജിനീയർ, പ്ളാനിംഗ് എൻജിനീയർ, ക്വാണ്ടിറ്റി സർവേയർ, മെക്കാനിക്കൽ സൈറ്റ് എൻജിനീയർ, കോർപ്പറേറ്റ് സെയിൽസ് മാനേജർ, സീനിയർ കോർപ്പറേറ്റ് ട്രാവൽ കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.al-majid.com.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം കമ്പനിയിൽ നിരവധി ഒഴിവുകൾ. സീനിയർ മെയിന്റനൻസ് എൻജിനീയർ, ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ, കംപ്ളയൻസ് ഓഫീസർ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, ഐടി സ്ട്രാറ്റജിസ്റ്റ്, ഇന്റർഫേസ് കോഡിനേറ്റർ , റിസ്ക്ക് അനലിസ്റ്റ്, കൺസ്ട്രക്ഷൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: qp.com.qa.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobsatqatar.com എന്ന വെബ്സൈറ്റ് കാണുക.
അസാഡിയ ഗ്രൂപ്പ്
കുവൈറ്റിലെ അസാഡിയ ഗ്രൂപ്പിൽ ഹോസ്പിറ്റാലിറ്റി,ഐ ടി രംഗത്ത് നിരവധി ജോലി ഒഴിവുകൾ. അസിസ്റ്റന്റ് മാനേജർ, വെയിറ്റർ , വെയിട്രസ്, ബേക്കറി സോസ് ഷെഫ്, കോമിസ്, ഹ്യൂമൻ റിസോഴ്സ് ഫീൽഡ് ടീം ലീഡർ, ഫ്ളോർ സൂപ്പർവൈസർ, കിച്ചൺ ഷെഫ്, ഡ്രൈവർ, സ്റ്റോക് കീപ്പർ , ഷെപ് ദ പാർട്ടി, ബാരിസ്റ്റ, സെയിൽസ് അസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.azadea.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അജിലിറ്റി ലോജിസ്റ്റിക്സ്
കുവൈറ്റിലെ അജിലിറ്റി ലോജിസ്റ്റിക്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലീഗൽ കൗൺസിൽ, സീനിയർ മാനേജർ, ഐടി സെക്യൂരിറ്റി, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ, സ്പെഷ്യലിസ്റ്റ് ,ഇന്റേണൽ ഓഡിറ്റർ, മാനേജർ, ടെക്നിക്കൽ ഡ്രാഫ്റ്റർ, സീനിയർ എൻവിറോൺമെന്റ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.agility.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.