deepa-nisanth

കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വീണ്ടും കോപ്പിയടി ആരോപണത്തിന്റെ നിഴലിൽ. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നൽകിയിരിക്കുന്നത് കേരളവർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥി എഴുതിയ കവിതയിലെ വരികളാണെന്നതാണ് പുതിയ ആരോപണം. യുവജനോത്സവത്തിൽ വിദ്യാർത്ഥി എഴുതിയ കവിതയിലെ വരികൾ കടപ്പാട് നൽകാതെ മോഷ്ടിച്ചു എന്ന ആരോപണം ആദ്യം ഉന്നയിച്ചിരിക്കുന്നത് കേരളവർമ്മ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന സംഗീതയാണ്. ശരത് ചന്ദ്രൻ എന്ന യുവകവിയുടെ വരികൾ അറിയപ്പെടുന്ന എഴുത്തുകാരിയായ ദീപ നിശാന്ത് സ്വന്തമെന്ന രീതിയിൽ നൽകിയത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഫേസ്ബുക്കിൽ സംഗീത കുറിക്കുന്നു. ഈ വിവാദത്തിൽ ദീപ നിശാന്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നില്ല എങ്കിലും ഫേസ്ബുക്ക് ബയോയിൽ നിന്നും വരികൾ മാറ്റിയിട്ടുണ്ട്. യുവ കവി കലേഷിന്റെ കവിത സ്വന്തം പേരിൽ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടനയിൽ നൽകിയതിന് ഇതിന് മുൻപും ദീപ നിശാന്തിനെതിരെ സാഹിത്യ ചോരണത്തിന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈ സംഭവത്തിൽ മാപ്പ് പറഞ്ഞ ദീപ നിശാന്തിന് വീണ്ടും കുരുക്കായിരിക്കുകയാണ് ഈ പുതിയ സംഭവം.

സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Deepa Nisanth teacher ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു, ഞാൻ കേരളവര്മയില് പഠിക്കുമ്പോൾ കേട്ട് പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി . തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആകുബോൾ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 - 2008 ഫിസിക്സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു