സ്വയംഭോഗത്തെ കുറിച്ചുള്ള കുറിപ്പെഴുതി ആരാധകരെ ഞെട്ടിച്ച ശേഷം രണ്ടാംഭാഗവുമായി വീണ്ടും എത്തിയിരിക്കുകയാണ് നടി അർച്ചന കവി. ബ്ലോഗിലൂടെയാണ് അർച്ചന സ്വയംഭോഗത്തെക്കുറിച്ച് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചതിന്റെ അനുഭവങ്ങൾ കുറിച്ചത്. നടിയുടെ ബ്ളോഗ് ഏറെ വൈറലാവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൽ, തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറണമെന്നതിനെ കുറിച്ചാണ് കുറിപ്പ്.
മൂന്നാംഭാഗത്തിൽ, ഇതേവിഷയം വീട്ടിൽ എങ്ങനെ ചർച്ച ചെയ്യുമെന്നുള്ളതാണ്. കുടുംബാംഗങ്ങൾ എല്ലാവരുമുള്ള സദസിൽ ഈ വിഷയം ചർച്ച ചെയ്‌തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും പ്രതികരണവുമൊക്കെ അർച്ചന എഴുതിയിട്ടുണ്ട്. അതേസമയം, അശ്ലീല ചുവയൊന്നുമില്ലാതെ കാര്യം അവതരിപ്പിച്ചതിന് ധരാളം പേർ അർച്ചനയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.