bengal-ias-officer-beats

കൊൽക്കത്ത: ഭാര്യയുടെ ഫേസ്ബുക്ക് പേജിൽ മോശം കമന്റിട്ടയാളെ നേരിട്ട് കണ്ടാൽ ഭർത്താവ് എന്ത് ചെയ്യും? ആരായാലും ഒന്നു തല്ലും. അത്രയേ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായ മലയാളിയും ചെയ്‌തുള്ളൂ. ബംഗാളിലെ അലിപുർദുർ ജില്ലാ കള്ക്ടറായ നിഖിൽ നിർമ്മലാണ് തന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജിൽ കമന്റിട്ടയാളെ പൊലീസ് സ്റ്റേഷനിൽ നിന്നും പഞ്ഞിക്കിട്ടത്. ഇൻസ്‌പെക്‌ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡ‌ിയയിൽ വൈറലാണ്.

കഴിഞ്ഞ ദിവസമായിരുന്നു കളക്ടറുടെ ഭാര്യയുടെ ഫേസ്ബുക്ക് പേജിൽ ഒരു യുവാവ് മോശം കമന്റിട്ടത്. തുടർന്ന് ഫൽക്കട്ട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സൗമ്യജിത്ത് റായി യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പിന്നാലെ സ്റ്റേഷനിൽ എത്തിയ കള്കടറും ഭാര്യയും യുവാവിനെ മർദ്ദിക്കുകയായിരുന്നു. അതേസമയം, കേസ് രജിസ്റ്റർ ചെയ്യാതെ യുവാവിനെ സ്റ്റേഷനിൽ വിളിപ്പിച്ച് മർദ്ദിച്ചെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കളക്ടർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എറണാകുളം സ്വദേശിയായ നിഖിൽ നിർമ്മൽ 2011ഐ.എ.എസ് ബാച്ചാണ്.

See how Bengal IAS officer, Nikhil Nirmal, district magistrate of Alipurduar district take law in his own hands. He & his wife beat up a youth for making lewd comments on his wife’s Facebook profile. Incident unfolds inside the police station & infront IC of Police @dna @ZeeNews pic.twitter.com/iRCO7SnRa6

— Pooja Mehta (@pooja_zeenews) January 6, 2019