ന്യൂഡൽഹി: നഷ്‌ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി. താൽക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
4000 കോടിയിൽ അധികം നഷ്ടത്തിലാണ് കോർപ്പറേഷൻ എന്ന് കെ.എസ്.ആർ.ടി.സി അഭിഭാഷകൻ അറിയിച്ചപ്പോഴാണ് നഷ്‌ടത്തിലാണെങ്കിൽ അടച്ചു പൂട്ടണമെന്ന പരാമർശം കോടതി നടത്തിയത്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്‌ചത്തേക്ക് മാറ്റി.