k-surendran

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി ചെറുത്ത് നിൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ വിശ്വാസ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല. സംസ്ഥാനത്തെ അമ്പലങ്ങളോടും ഹിന്ദു സമൂഹത്തോടും മാത്രമേ മുഖ്യമന്ത്രിക്ക് ഈ മനോഭാവമുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്‌റ്റേഷനിൽ ഒപ്പിടാൻ പത്തനംതിട്ടയിലെത്തിയ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ടവരെ അധിക്ഷേപിക്കുന്ന രീതിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതേ രീതിയിൽ മറ്റുള്ളവരോട് ഒരു ചോദ്യം ചോദിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു. ശബരിമല വിഷയത്തിൽ മറ്റ് മതസ്ഥരുടെ പിന്തുണ തേടിയ എൻ.എസ്.എസ് നീക്കം സ്വാഗതാർഹമാണ്. മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ പേടിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.