കണ്ണൂർ: ജില്ലയിൽ നിന്ന് വൻ നാടൻ ബോംബ് ശേഖരം പിടികൂടി. കൊളവല്ലൂർ ചേരിക്കലിൽ നിന്നാണ് 18ഓളം വരുന്ന ബോംബ് ശേഖരം പിടികൂടിയത്. കല്ലുവെട്ട് കുഴിയിൽ ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന ബോംബുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആക്രമ സംഭവങ്ങൾ അവസാനിക്കാത്തിനെ തുടർന്ന് ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.