start-up

 രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്‌റ്റാർട്ടപ്പ് സമുച്ചയം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്‌റ്രാർട്ട് കോംപ്ളക്‌സ് (ഇന്റഗ്രേറ്റഡ് സ്‌റ്രാർട്ട് കോംപ്ളക്‌സ്) കളമശേരിയിൽ പ്രവർത്തനസജ്ജമായി. ഉദ്ഘാടനം 13ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരള സ്‌റ്രാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. രാജ്യാന്തര നിലവാരത്തിൽ 1.80 ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മാണം.

മേക്കർ വില്ലേജ്, ഹാർഡ്‌വെയർ സ്‌റ്രാർട്ടപ്പുകൾക്കുള്ള ആക്‌സിലേറ്രറായ ബ്രിങ്ക്, കാൻസർ ചികിത്സ സംബന്ധ ഗവേഷണങ്ങൾക്കുള്ള ഇൻകുബേറ്ററായ ബ്രിക്, ബയോടെക് സ്‌റ്രാർട്ടപ്പായ ബയോനെസ്‌റ്ര്, യൂണിറ്രി, സേറാ തുടങ്ങിയവ രൂപംനൽകിയ മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണ് സമുച്ചയത്തിൽ പ്രവർത്തിക്കുക.