ec

ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരിൽ ഈ മാസം 28ന് നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്നാണ് റദ്ദാക്കിയത്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. റിട്ടേണിംഗ് ഓഫീസർമാർ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനായി നടത്തിയ കാര്യങ്ങൾ അസാധുവായി കണക്കാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് തിരുവാരൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നത്.

എന്നാൽ ഗജ ചുഴലിക്കാറ്രിൽ കനത്ത നാശനഷ്ടമുണ്ടായ തിരുവാരൂരിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയകിനുശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പ് നടത്താവൂ എന്നാവശ്യപ്പെട്ട് കമ്മ്യൂണിസ്റ്ര് പാർട്ടി ദേശീയ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഡി.എം.കെയും എ.ഡി.എം.കെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.