നിലക്കൽ: ശബരിമലയിൽ തീർത്ഥാടത്തിനായി ശബരിമലയിലെത്തിയ വനിതയെ പൊലീസ് തടഞ്ഞു. ശ്രീലങ്കയിൽ നിന്നെത്തിയ 70അംഗ തീർത്ഥാടക സംഘത്തിലെ സ്ത്രീയെയാണ് പൊലീസ് തടഞ്ഞത്. ഇവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാലാണ് സ്ത്രീയെ തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ പ്രശ്നങ്ങളുണ്ടാക്കാൻ താല്പര്യമില്ലാത്തതിനാൽ സ്വമോധയാ പിന്മാറുകയാണെന്ന് ഇവർ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി സന്നിധാനത്ത് തൊഴുന്ന ചിത്രങ്ങൾ പൊലീസിനെ കാണിച്ച ശേഷമായിരുന്നു സ്ത്രീയുടെ പിൻമാറ്റം.