കോഴിക്കോട്: കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന സാമ്പത്തിക സംവരണമെന്ന ആശയം ഭരണഘടനാ വിരുദ്ധമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സംവരണം നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും ഇടതുസർക്കാർ ഇതിനകം സാമ്പത്തിക സംവരണത്തിനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ ആർ.എസ്.എസിനും സി.പി.എമ്മിനും ഒരേ നിലപാടെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായെന്നും ഫിറോസ് പറഞ്ഞു
സംവരണത്തിന്റെ ഉദ്ദേശ്യം ദാരിദ്ര്യ നിർമ്മാർജനമല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സഹായമാണ് ചെയ്യേണ്ടത്. സംവരണം പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.