news

1. കരുനാഗപ്പള്ളി ആലപ്പാട് അനധികൃത കരിമണല്‍ ഖനനത്തിന് എതിരായ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. കൗമുദി ടിവിയുടെ വാഹനം തല്ലിത്തകര്‍ക്കാനും ശ്രമം നടന്നു. പ്രോഗ്രാം പ്രൊഡ്യൂസര്‍ എം.ജി പ്രതീഷ്, കാമറമാന്‍ കണ്ണന്‍ കാട്ടാക്കട, ഡ്രൈവര്‍ അജി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. യൂണിഫോമില്‍ എത്തിയ 25 ഓളം വരുന്ന കരാര്‍ തൊഴിലാളികളാണ് മര്‍ദ്ദിച്ചത് എന്ന് കൗമുദി ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍ എം.ജി പ്രതീഷ് പറയുന്നു. മദ്യപിച്ച് എത്തിയ സംഘം ലോറികള്‍ ഉപയോഗിച്ച് കൗമുദി ടിവി വാഹനം തടയുകയായിരുന്നു.

2. ഇതിന് ശേഷം പ്രതീഷിനെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുക ആയിരുന്നു. ആലപ്പാട്ടെ അനധികൃത കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരം സേവ് ആലപ്പാട് എന്ന പേരില്‍ സോഷ്യല്‍ മീഡിയ അടക്കം ഏറ്റെടുത്തിരുന്നു. അനധികൃത കരിമണല്‍ ഖനനത്തെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന നേര്‍ക്കണ്ണ് എന്ന പ്രോഗ്രാമില്‍.

3. ശബരിമല നിരീക്ഷക സമിതിയ്ക്ക് എതിരെ സര്‍ക്കാര്‍. യുവതികള്‍ക്ക് സംരക്ഷണം നല്‍കരുതെന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. സമിതിയെ നിയോഗിച്ചത് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാന്‍. നിരീക്ഷക സമിതി ചുമതലയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു. സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് വിമര്‍ശനം

4. യുവതികള്‍ക്കുള്ള സുരക്ഷ മറ്റ് ഭക്തരുടെ സുരക്ഷയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ല. മല കയറാന്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ നിരീക്ഷക സമിതി മിണ്ടുന്നില്ലെന്നും സര്‍ക്കാരിന്റെ ആരോപണം. സന്നിധാനത്ത് ചിലര്‍ നിയമം കയ്യിലെടുത്തത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലില്ലെന്നും സര്‍ക്കാര്‍.

5. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണ. 10 ശതമാനം ആണ് സംവരണം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ നീക്കം

6 സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് മുന്നാക്കക്കാര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. 50 ശതമാനത്തില്‍ അധികം സംവരണം നല്‍കരുത് എന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ ഇത് 10 ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനം ആക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആണ് ഈ സംവരണത്തിന്റെ ഗുണം ലഭിക്കുക എന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

7 കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ്. തീരുമാനത്തിലൂടെ കേന്ദ്രം തെളിയിച്ചത് സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയും എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഭരണഘടനാ ഭേദഗതി അടക്കമുള്ള കടമ്പകള്‍ കടക്കണം. അംഗീകാരം ലഭിച്ചത് അരനൂറ്റാണ്ടായി എന്‍.എസ്.എസ് ആവശ്യപ്പെട്ട കാര്യത്തിനെന്നും വാര്‍ത്താക്കൂറിപ്പിലൂടെ സുകുമാരന്‍ നായര്‍

8 ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പിക്ക് എതിരെ റഫാലില്‍ ആക്രമണം തുടര്‍ന്ന് കോണ്‍ഗ്രസ്. വിവാദം കൊഴുക്കുന്നതിനിടെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാലില്‍ 15 മിനിറ്റ് സംവാദത്തിന് മോദി തയ്യാറാണോ എന്ന് രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി എന്ത് കൊണ്ട് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നില്ല എന്ന് ചോദിച്ച രാഹുല്‍ പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ കളവ് പറയുക ആണെന്ന് വീണ്ടും ആവര്‍ത്തിച്ചു

9 എച്ച്. എ. എല്ലിന് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയെന്ന് പറയുമ്പോഴും ശമ്പളം നല്‍കാന്‍ ആകാത്ത പ്രതിസന്ധിയിലാണ് എച്ച്.എ.എല്‍ എന്ന് രാഹുലിന്റെ വിമര്‍ശനം. ബി.ജെ.പി നീക്കം മിടുക്കരായ എച്ച്.എ.എല്ലിലെ എന്‍ജിനിയര്‍മാരെ അംബാനിയുടെ പക്കല്‍ എത്തിക്കാന്‍. റഫാല്‍ ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ആവശ്യപ്പെട്ടു.

10.റഫാല്‍ വിഷയത്തില്‍ ലോക്സഭ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വിശദീകരണം. എച്ച്.എ.എല്ലിനെ ഒരുലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയത് വസ്തുതയാണ്. എച്ച്.എ.എല്ലിന് 26,700 കോടിരൂപയുടെ കരാര്‍ കിട്ടികഴിഞ്ഞു. 75,000 കോടി രൂപയുടെ കരാര്‍ നടപടികള്‍ തുടരുക ആണെന്നും പ്രതിരോധമന്ത്രി.