cm-

തിരുവനന്തപുരം: ' ഇന്ത്യയിലെ മോശം മുഖ്യമന്ത്രിയാര് ?' എന്ന് ഗൂഗിളിൽ വെറുതെ ടൈപ്പ് ചെയ്തു നോക്കൂ. കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗൂഗിൾ മറുപടി നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് ഗൂഗിളിന്റെ സേർച്ച് ലിസ്റ്റിൽ ആദ്യം കാണുക. എന്നാൽ ഗൂഗിൾ അൽഗോരിതത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ് ഇത്തരത്തിലുള്ള ഉത്തരങ്ങൾ കിട്ടുന്നതെന്ന് ഐ.ടി വിദഗ്ദ്ധർ പറയുന്നു.

ശബരിമലയിലെ യുവതിീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യയൊട്ടുക്കും ബി.ജെ.പി വൻ പ്രചാരണമാണ് നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ വോട്ടർമാരെ സ്വാധീനിക്കാൻ ശബരിമല വിഷയവും ബി.ജെ.യും ആർ.എസ്.എസും ആയുധമാക്കുന്നു.

cm-pinarayi-

ഉത്തരേന്ത്യയിൽ ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണം. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലെക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാൻ ഇടയാക്കുന്നത്.

ഇതിന് മുമ്പും ഇത്തരം ഉത്തരങ്ങളുമായി ഗൂഗിൾ രംഗത്തെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ' ഏറ്റവും വലിയ പത്ത് കുറ്റവാളികൾ' എന്ന് ഗൂഗിളിൽ അന്വേഷിച്ചാല്‍ നരേന്ദ്രമോദിയെന്നായിരുന്നു ഉത്തരം. മുൻ ലിബിയൻ നേതാവ് മുഹമ്മദ് ഗദ്ദാഫി, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുടെ ചിത്രങ്ങളും ഇതുപോലെ ഗൂഗിളിന്റെ തിരഞ്ഞെടുപ്പിലുണ്ട്.