bsnl

എല്ലാ മൊബൈൽ സർവ്വീസുകളും 3ജിയിൽ നിന്ന് അതിവേഗം 4ജിയിലേക്ക് കുതിച്ചത് ബി.എസ്.എൻ.എല്ലിന്റെ ജനപ്രീതിക്ക് വൻ ഇടിവാണുണ്ടാക്കിയത്. പലരും ബി.എസ്.എൻ.എൽ സേവനം പോലും മതിയാക്കുകയും ചെയ്തു. എന്നാൽ പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാനാണെന്ന് തെളിയിക്കാൻ പോകുകയാണ് ബി.എസ്.എൻ.എൽ. എല്ലാവരുടെയും സൗകര്യവും ആവശ്യവും കണക്കിലെടുത്ത് ബി.എസ്.എൻ.എല്ലും മാറ്റത്തിലേക്ക് കുതിക്കാൻ പോകുകയാണെന്നാണ് പുതിയ വാർത്തകൾ. 2020ൽ രാജ്യത്ത് 5ജി കണറ്റിവിറ്റി എത്തിക്കാനാണ് ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്.

കേരളത്തിൽ ഇപ്പോൾ 4ജി സൗകര്യം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എൻ.എൽ. ആലപ്പുഴ ജില്ലയിൽ 4ജി സൗകര്യം നടപ്പാക്കിയിരുന്നു. കേരളത്തിൽ നാല് ജില്ലകളിലാണ് നിലവിൽ ബി.എസ്.എൻ.എൽ 4ജി സൗകര്യം ഏ‍ർപ്പെടുത്തിയിരിക്കുന്നത്. ചേർത്തല മുതൽ ആലപ്പുഴ വരെയാണ് നിലവിൽ ബി.എസ്.എൻ.എൽ 4ജി സൗകര്യം ലഭ്യമാകുക. എന്നാൽ രാജ്യത്ത് 5ജി സംവിധാനം എത്തുമ്പോൾ 2022ലായിരിക്കും കേരളത്തിൽ ബി.എസ്.എൻ.എൽ 5ജി സംവിധാനം ഏർപ്പെടുത്തുക എന്നത് ഏറെ നിരാശാജനകമായ വാർത്തയാണ്.