nitin-gadkari-

നാഗ്പുർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മികച്ച പ്രവർത്തനം നടത്താൻ ഇന്ദിരാഗാന്ധിക്ക് സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കോൺഗ്രസിലെ പുരുഷന്മാരായ നേതാക്കളെക്കാൾ ഇന്ദിരാഗാന്ധി മികവ് തെളിയിച്ചു. നാഗ്പൂരിൽ വനിതാ സ്വയം സഹായ സംഘത്തിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാ സംവരണത്തിന് താൻ എതിരല്ല. എന്നാൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ മറ്റുനേതാക്കളെക്കാൾ മികവ് തെളിയിക്കാൻ ഇന്ദിരാഗാന്ധിക്കായത് സംവരണം ഉള്ളതുകൊണ്ടാണോ?​

ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി സുഷമ സ്വരാജും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനുമെല്ലാം സ്ത്രീ സംവരണത്തിന്റെ പിൻബലമില്ലാതെയാണ് രാഷ്ട്രീയത്തിൽ മുന്നേറിയതെന്നും ഗഡ്കരി പറഞ്ഞു.