sabarimala-

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് ഒരു യുവതികൂടി ദർശനം നടത്തിയതായി റിപ്പോർട്ട്. 48 വയസുള്ള തമിഴ്‌നാട് സ്വദേശിനി സിങ്കാരി ശ്രീനിവാസനാണ് ദർശനം നടത്തിയതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തത്.

ഇന്ന് കാലത്ത് 11.30നും 12.30നും ഇടയിലായിരുന്നു ദർശനം. ബന്ധുക്കൾക്കൊപ്പം ആണ് ഇവർ എത്തിയത്. ഇവർ എത്തിയത് ആരും അറിയാത്തതിനാൽ പ്രതിഷേധവും ഉണ്ടായില്ല. പൊലീസിന്റെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്താണ് സിങ്കാരി ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്. രാവിലെ 9ന് പമ്പയിലെത്തിയ ഇവർ ദർശനത്തിന് ശേഷം വൈകിട്ടോടെ തിരിച്ച് പോയി. വെർച്വൽ അപേക്ഷയിൽ 48 വയസാണെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.