marpapa

വത്തിക്കാൻ: ചൂണ്ടുവിരലിൽ ഫുട്ബോൾ കറക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ നടക്കാറുള്ള മാ‌പാപ്പയുടെ ജനസമ്പർക്ക പരിപാടിയിലാണ് കൗതുകകരമായ സംഭവം നടന്നത്. ക്യൂബയിൽ നിന്നുള്ള കലാകാരൻമാരുടെ അഭ്യാസ പ്രകടനങ്ങൾ പരിപാടിയിൽ നടക്കവെയാണ് സംഭവം. ഇതിലൊരു കലാകാരൻ വിരലിൽ പന്തുമായി മാർപാപ്പയ്ക്ക് സമീപമെത്തി. അല്പനേരം പന്ത് തന്റെ വിരലിൽ കറക്കിയ ശേഷം മാർപാപ്പയുടം വിരലിലേക്ക് വച്ച് കൊടുക്കുകയായിരുന്നു. സംഭവം മാർപാപ്പ ആസ്വദിക്കുകയും ചിത്രങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

marpapa

പിന്നീടാണ് കഥ മാറിയത്. പലരും ഫോട്ടോഷോപ്പിന്റെ വിരുതിനാൽ സംഭവം മാറ്റി മറിച്ചു.പിന്നെ സോഷ്യൽ മീഡിയിയിൽ കണ്ടത് മാർപാപ്പയുടെ വിവിധ തരം ചിത്രങ്ങളാണ്. മാർപാപ്പയുടെ വിരലിൽ കറങ്ങിയത് റഗ്ബിയും സാക്ഷാൽ ഭൂമിയും വരെയായി. എന്നാൽ ഫോട്ടോഷോപ്പ് ചിത്രങ്ങളും വമ്പൻ ഹിറ്റായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

marpapa
ഫോട്ടോഷോപ്പ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങൾ

marpapa
സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങൾ