police-station-attack-

നെടുമങ്ങാട്: ആർ.എസ്.എസ് ജില്ലാ കാര്യവാഹിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ബി.ജെ.പി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. ചെല്ലാംകോട് പത്മവിലാസം വീട്ടിൽ പൂവത്തൂർ ജയനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ സി.ഐ സജിമോൻ,എസ്.ഐ അനിർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജില്ലാ കാര്യവാഹ് പ്രവീണിന്റെ സഹോദരൻ വിഷ്ണുവിനെയും അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി പ്രവീൺ ഒളിവിലാണ്.