കേരളം കൊടുതണുപ്പിൽ വിറങ്ങലിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. എന്നാൽ തണുപ്പും മഴയും ഒന്നും സിനിമയുടെ ഷൂട്ടിംഗിനെ ബാധിക്കാറില്ല. രാവിലെ തുടങ്ങുന്ന ഷൂട്ടിംഗ് മിക്കപ്പോഴും കഴിയുമ്പോൾ പുലർച്ചെയൊക്കെയാകും.
ഇങ്ങനെ കൊടുംതണുപ്പത്ത് ഷൂട്ടിംഗിൽ പങ്കെടുത്ത അനുഭവം പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയതാരം ഹരീഷ് പേരടി.
ഷൂട്ടിംഗിനിടെ തണുപ്പ് സഹിക്കാൻ കഴിയാതെ തല വഴി മുണ്ടിട്ട് മൂടി നടക്കുകയാണ് ഹരീഷ് പേരടി. രസകരമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പുലർച്ച 6 മണി വരെ ഷൂട്ട് പോയി.. തണുപ്പ് സഹിക്കാന്‍ പറ്റിയില്ലാ... പിന്നെന്താ ചെയ്യാ... മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ... മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ....