ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും ബലം പകരുന്നത് കോടതികളാണ്. ഈയടുത്ത കാലത്തായി രാഷ്ട്രത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പലവിധികളും പരമോന്നത കോടതിയായ സുപ്രീംകോടതി പുറപ്പെടുവിച്ചു. ഇത് മുൻപൊന്നുമില്ലാത്തവിധം പ്രശ്നങ്ങൾക്ക് വഴിതെളിച്ചു. ഈ സാഹചര്യത്തിൽ കോടതികളെക്കുറിച്ച് മനസിലാക്കാം..
സുപ്രീംകോടതി തുടക്കം
1773 ലെ റഗുലേറ്റിംഗ് ആക്ട് പ്രകാരം 1774 ൽ കൽക്കട്ടയിലാണ് ഇന്ത്യയിൽ ആദ്യമായി സുപ്രീംകോടതി സ്ഥാപിതമായത്. വാറൻ ഹേസ്റ്റിംഗ്സാണ് കൽക്കട്ട സുപ്രീം കോടതി സ്ഥാപിക്കാൻ മുൻകൈയെടുത്തത്.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 4 ജഡ്ജിമാർ ആണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. സർ ഇംപെയായിരുന്നു ചീഫ് ജസ്റ്റിസ്. ഭരണഘടനയുടെ കാവൽക്കാരൻ, സംരക്ഷകൻ എന്നൊക്കെ അറിയപ്പെടുന്നത് സുപ്രീംകോടതിയാണ്. ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. 1950 ജനുവരി 28 നാണ് സുപ്രീംകോടതി സ്ഥാപിതമായത്. ആദ്യം 8 ജഡ്ജിമാരാണുണ്ടായിരുന്നത്.
നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 31 അഭിഭാഷകർ സുപ്രീംകോടതിയിലുണ്ട്. ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത് പാർലമെന്റാണ്. നിയമിക്കുന്നത് രാഷ്ട്രപതിയും.
പദവിയിലെ മലയാളികൾ
പദവിയിലെ മലയാളികൾ
ഭരണഘടനയുടെ 129-ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയെ കോർട്ട് ഒഫ് ഒാർഡറാക്കി പ്രഖ്യാപിച്ചിരിക്കുന്നു.
അതായത് സുപ്രീംകോടതിയുടെ രേഖകൾ ആധികാരിക തെളിവായി സ്വീകരിക്കപ്പെടുന്നു. ഇതിനെ ചോദ്യം ചെയ്യുക ബുദ്ധിമുട്ടായിരിക്കും.സുപ്രീംകോടതി വിധിക്കെതിരെ പ്രവർത്തിച്ചാൽ കോടതിയലക്ഷ്യത്തിന് കേസെടുക്കാം.
ലിസ്റ്റുകൾ
ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റുകളെക്കുറിച്ച്
പ്രതിപാദിക്കുന്നു. മൂന്നുതരം ലിസ്റ്റുകളാണുള്ളത്.
1. യൂണിയൻ ലിസ്റ്റ്
ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുളള അധികാരം കേന്ദ്ര സർക്കാരിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുക. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.
പ്രതിരോധം, വിദേശകാര്യം, ടെലിഫോൺ, തപാൽ, റെയിൽവേ, കോർപറേഷൻ നികുതി, വരുമാന നികുതി, സെൻസസ്, ലോട്ടറി.
2. സ്റ്റേറ്റ് ലിസ്റ്റ്
സംസ്ഥാന സർക്കാരിനാണ് ഇൗ ലിസ്റ്റിലെ വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് അവകാശം. താഴെക്കൊടുത്തിരിക്കുന്ന വിഷയങ്ങൾ ഈ ലിസ്റ്റിലാണ്. പൊലീസ്, ക്രമസമാധാനം, കൃഷി, ഗതാഗതം, പൊതുജനാരോഗ്യം, ഫിഷറീസ്, കെട്ടിട നികുതി.
3. കൺകറന്റ് ലിസ്റ്റ്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്തമായി തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളാണിതിൽ.വിദ്യാഭ്യാസം, വില നിയന്ത്രണം, വനം, വൈദ്യുതി, ജനസംഖ്യാനിയന്ത്രണം, ക്രിമിനൽ നിയമങ്ങൾ, ആസൂത്രണം.
എത്ര വിഷയങ്ങൾ
യൂണിയൻ ലിസ്റ്റ്- 100
സ്റ്റേറ്റ് ലിസ്റ്റ് - 61
കൺകറന്റ് ലിസ്റ്റ് - 152.
ആദ്യം
ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് 1935 പ്രകാരം 1937 ൽ സ്ഥാപിക്കപ്പെട്ട ഫെഡറൽ കോടതിയാണ് 1950 ൽ സുപ്രീംകോടതിയായത്. 1937 മുതൽ 1958 വരെ പാർലമെന്റിന്റെ പ്രിൻസസ് ചേംബറിലായിരുന്നു സുപ്രീംകോടതി പ്രവർത്തിച്ചിരുന്നത്.
ദീപക് മിശ്ര
ഇന്ത്യയുടെ 45-ാം ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധികാരത്തിലിരുന്ന സമയത്ത് പല സുപ്രധാന വിധികളും സുപ്രീംകോടതി പുറപ്പെടുവിച്ചു. തികച്ചും വ്യത്യസ്തമായ വിധികൾകൊണ്ടും അതിനെതിരെയും അനുകൂലിച്ചുമുള്ള നിരവധി പ്രസ്താവനകളും സംഭവങ്ങളും അരങ്ങേറി.
ആദ്യ ചീഫ് ജസ്റ്റിസ്
ഹരിലാൽ ജെ. കനിയയാണ് സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്.
അച്ഛൻ മകൻ
സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസുമാരായ ഏക അച്ഛനും മകനുമാണ് ഹരിലാൽ ജെ. കനിയ (1950-51). മകൻ എം.എച്ച്. കനിയ (1991-92)
ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്ന രീതി
സാധാരണ രീതിയിൽ ചീഫ് ജസ്റ്റിസിനെ പുറത്താക്കാൻ കഴിയില്ല. ഇംപീച്ച്മെന്റിലൂടെയാണ് പുറത്താക്കുക.
ചീഫ് ജസ്റ്റിസിനെ പുറത്താക്കാൻ അവതരിപ്പിക്കുന്ന പ്രമേയത്തിന് ലോക്സഭയിലെ 100 അംഗങ്ങളുടെയോ രാജ്യസഭയിലെ 50 അംഗങ്ങളുടെയോ പിന്തുണ വേണം. ഇൗ പ്രമേയം ഒരു മൂന്നംഗ സമിതി അന്വേഷിക്കും.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്നത് രാഷ്ട്രപതിയാണ്.ഇന്ത്യയിൽ ആദ്യമായി (ലോക്സഭ) ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി-ജസ്റ്റിസ് വി. രാമസ്വാമി (1993).രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി- ജസ്റ്റിസ് സൗമിത്ര സെൻ (2011).
സുപ്രീംകോടതിയുടെ അധികാരങ്ങൾ
പ്രധാനമായും മൂന്ന് തരത്തിലുള്ള അധികാരങ്ങളാണുള്ളത്
1. ഉത്ഭവാധികാരം,
2. അപ്പീൽ അധികാരം,
3. ഉപദേശാധികാരം
അധികാരം, രാജി
സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് രാഷ്ട്രപതി മുൻപാകെയാണ്. ഇവർ രാജി സമർപ്പിക്കുന്നതും രാഷ്ട്രപതിക്കാണ്.
ഉത്ഭവാധികാരം : ഏതു സംഭവമായാലും അവസാന വിധി പറയാനുള്ള അധികാരം.
അപ്പീൽ അധികാരം : സുപ്രീംകോടതിക്ക് താഴെയുള്ള സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള അധികാരം.
ഉപദേശാധികാരം : രാഷ്ട്രപതിയടക്കമുള്ളവർക്ക് നിയമപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകൽ.
രഞ്ജൻ ഗൊഗോയ്
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇന്ത്യയുടെ 46-ാമത് മുഖ്യ ന്യായാധിപനായ ഇദ്ദേഹം 2018ന് ഒക്ടോബർ 3ന് പദവിയിൽ പ്രവേശിച്ചു. 2019 നവംബർ 17 വരെ തുടരും.
ആക്ടിംഗ് ചീഫ് ജസ്റ്റിസ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് രാഷ്ട്രപതിയുടെ അഭാവത്തിൽ പ്രസ്തുത പദവിയിലിരിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്.
143
ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരമാണ് രാഷ്ട്രപതി ചില പ്രധാന കാര്യങ്ങളിൽ സുപ്രീംകോടതിയോട് ഉപദേശം ചോദിക്കുക.