hartal-attack-

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ടതിലുള്ള പ്രതിഷേധം വേറിട്ട രീതിയില്‍ രേഖപ്പെടുത്തി കൊല്ലത്തെ മാദ്ധ്യമ പ്രവര്‍ത്തകന്‍. കൊല്ലം പ്രസ് ക്ലബ്ബിലെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ..സുരേന്ദ്രന്റെ ചിത്രം ഫോട്ടോഗ്രാഫർ കാമറയിൽ പകർത്തിയത് കറുത്തതുണി മൂടി വായമൂടിക്കെട്ടിക്കൊണ്ട്.. മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് ഇത്തരത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ജയമോഹന്‍ തമ്പി, സുരേഷ് ചൈത്രം എന്നീ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തലയ്ക്ക് പരിക്കേറ്റ ജയമോഹന് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഫോട്ടോ വൈറലായിക്കഴിഞ്ഞു.