modi

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യത്തിന് പിന്നാലെ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളില്‍ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിൽ ഉള്‍പ്പെടെയാണ് കൂട്ടായ ആക്രമണം സെെബര്‍ ലോകം നടത്തിയത്.

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് അക്രമമുണ്ടായതായും ചൂണ്ടികാട്ടി ബി.ജെ.പി എം.പി നിഷികാന്ത് ദൂബയ്, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തെ കമ്മ്യൂണിസ്റ്റുകളില്‍ നിന്നും രക്ഷിക്കണ’മെന്നുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫെയ്സബുക്ക് പോസ്റ്റോടെയാണ് പൊങ്കാലക്ക് തുടക്കം കുറിച്ചത്.

സുരേന്ദ്രന്റെ പോസ്റ്റിനുള്ള പ്രതികരണമായി ‘ആര്‍.എസ്.എസില്‍ നിന്നും കേരളത്തെ രക്ഷിക്കുക’ എന്ന ഹാഷ് ടാഗുകള്‍ പിന്നീട് കമന്റായി നിറയുകയായിരുന്നു. ഇത് പിന്നീട് മോദി ഉള്‍പ്പടെയുള്ളവരുടെ പേജുകളിലേക്കും വ്യാപിച്ചു. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാര്‍ട്ടി വക്താവ് നരസിംഹ റാവു എന്നിവരും കേരളത്തിലെ ക്രമസമാധാന നില മോശമായതായി ചൂണ്ടിക്കാട്ടി രംഗത്ത് വരികയുണ്ടായി. സംഘ്പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനപരമായ പ്രത്യാഘാതം സംസ്ഥാനം നേരിടേണ്ടി വരുമെന്നായിരുന്നു മുമ്പ് ഇരുവരും പറഞ്ഞത്.

കുമ്മനത്തെ കേരളത്തിൽ നിന്ന് ഒഴിവാക്കിയതു പോലെ ശ്രീധരൻ പിള്ളയെ ഒഴിവാക്കി കേരളത്തെ രക്ഷിക്കണമെന്നും ,​ ആർ.എസ്.െസിൽ നിന്നും കേരളത്തെ രക്ഷിക്കണമെന്നും കമന്റുകൾ ഉണ്ട്.