തിരുവനന്തപുരം: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ ദേശീയ ഡയറക്‌ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്‌ദുൾ നാസറിന് സംസ്ഥാന കമ്മിറ്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ.കെ.ജി.എസ്.എം.എ രക്ഷാധികാരി ബി. ഗിരിരാജൻ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി കൃഷ്‌ണദാസ് കണ്ണൂർ, വൈസ് പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്, നാഗരാജ് നായ്‌ക്ക്, എസ്. അബ്‌ദുൾ റഷീദ്, ഹാഷിം കോന്നി, അരുൺ നായ്‌ക്ക് തുടങ്ങിയവർ സംസാരിച്ചു.