ഉപയോഗിച്ച് കൂടാത്ത സാഹചര്യങ്ങൾ
a. ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവർത്തനം ഒരിക്കലും വീണ്ടെടുക്കാനാകാത്ത സന്ദർഭങ്ങൾ.
b. തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെങ്കിൽ
c. മറ്റ് അവയവങ്ങൾക്ക് മാരകരോഗങ്ങൾ (കരൾ, കിഡ്നി മുതലായവ)
d. മൂർച്ഛിച്ച കാൻസറുകൾ
e. പ്രധാന രക്തധമനിക്ക് സംഭവിക്കുന്ന വിള്ളൽ, വീക്കങ്ങൾ
f. രക്തം കട്ടപിടിക്കാനാകാത്ത അവസ്ഥകൾ - ഹീമോഫീലിയ എന്നിങ്ങനെ.
അപകടങ്ങൾ
a. അമിത രക്തസ്രാവം - ചിലരിൽ കാണപ്പെട്ടേക്കാം, പക്ഷേ, ഇക്കാലത്ത് ഇതിനെ വരുതിയിലാക്കാനുള്ള ചികിത്സകളും ലഭ്യമാണ്.
b. അണുബാധ
c. തലച്ചോറിന് സംഭവിച്ചേക്കാവുന്ന ക്ഷതം
d. കിഡ്നിയുടെ പ്രവർത്തന തകരാർ
e. രക്തം കട്ടപിടിക്കുന്ന അവസ്ഥ എന്നിവ.
ചികിത്സയുടെ
ഗുണങ്ങൾ
മറ്റു ചികിത്സകളെല്ലാം പരാജയപ്പെടുന്ന സാഹചര്യത്തിൽ, ഹൃദയത്തിനും ശ്വാസകോശത്തിനും പൂർണ വിശ്രമം നൽകി, അവയെ പൂർവസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു ഉപാധിയായി ഇതിനെ കണക്കാക്കാം.
രോഗത്തിന്റെ കാഠിന്യാവസ്ഥ മാനിക്കുമ്പോൾ, ഇതിന്റെ വിജയശതമാനം കുറവാണെന്ന് തോന്നിയേക്കാം. പക്ഷേ, പഠനങ്ങൾ പറയുന്നത് അർഹരായ രോഗികളിൽ കാലതാമസം കൂടാതെ ഉപയോഗിക്കാൻ സാധിച്ചാൽ ഇതിന്റെ വിജയശതമാനം 60 - 70 ശതമാനം വരെ ഉണ്ടാകുമെന്നാണ്. ഇതിനുള്ള ചെലവാണ് മറ്റൊരു പരിമിതിയെങ്കിലും വരും കാലങ്ങളിൽ ചെലവ് ചുരുക്കി ഇതിന്റെ ഗുണം സമൂഹത്തിൽ കൂടുതൽ പേർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് നമുക്കാശിക്കാം.
ഡോ. സുജിത്. വി.ഐ
കൺസൾട്ടന്റ് -
ഡിപ്പാർട്ട്മെന്റ് ഒഫ്
കാർഡിയോതൊറാസിക്
സർജറി
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം,ഫോൺ: 9074919214