മലയാളികൾ ഒരിക്കലെങ്കിലും കേട്ട അല്ലെങ്കിൽ മൂളിയ മറക്കാനാകാത്ത മനോഹരമായ ഈരടികൾ. അനശ്വര നടൻ പ്രേംനസീറിന്റെ ഓർമ്മകൾ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാർന്ന വരികൾ. ചിരിപ്പിക്കാൻ കൗതുകം നിറച്ചുകൊണ്ട് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമ വരുന്നു. വിവാഹം ഭയക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്നതാണ് സിനിമ. ഒപ്പം ഒരുസംഘം ചെറുപ്പക്കാരുടെ ഇതിന്മേലുള്ള ഇടപെടലുകളും അതുണ്ടാക്കുന്ന പുലിവാലുകളും പറയുന്ന ഈ ചിത്രം പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.
അർജുൻ,ഭഗത്, ബൈജു, സുധീർ കരമന, ദേവിക നമ്പ്യാർ, ആര്യ, സീമ ജി. നായർ, കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്, ഡോ. സജിമോൻ പാറയിൽ,നസീർ സംക്രാന്തി, മണികണ്ഠൻ, ചെമ്പിൽ അശോകൻ, ജഫാർ ഇടുക്കി, സിനോജ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. സ്പാറയിൽ ക്രീയേഷൻസിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്നാണ് നിർമ്മാണം. സുജ ൻ ആരോമൽ കഥ, തിരക്കഥ എഴു തിയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സംവിധാനം ചെയ്തത്. ബാ ല മുരുഗൻ കാമറയും സോബിൻ കെ സോമൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.