കാലിഫോർണിയ: കടിക്കാനായി പാഞ്ഞടുത്ത നായയെ ഓടിക്കാനായി പെപ്പർ സ്പ്റെ പ്രയോഗിച്ചു. നായയുടെ വെപ്രാളം കണ്ട് കലികയറിയ ഉടമസ്ഥ പെപ്പർസ്പ്രേ പ്രയോഗിച്ച യുവതിയെ ഒാടിച്ചിട്ട് കടിച്ചു. അമേരിക്കയിലെ ഒക്ലാന്റിലാണ് സംഭവം. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോൾഡ്റോഡിൽ വച്ചായിരുന്നു യുവതിക്ക് കടിയേറ്റത്. ഇതിന് തലേദിവസം നായ ആക്രമിക്കാനായി എത്തിയപ്പോൾ ഇവർ പെപ്പർ സ്പ്രേ പ്രയോഗിച്ചിരുന്നു. ഇൗ സമയമുള്ള നായയുടെ വെപ്രാളം അൽമ കണ്ടിരുന്നു.
ഇതിന് പ്രതികാരം ചെയ്യുമെന്ന് അപ്പോൾ തന്നെ അൽമ തീരുമാനിക്കുകയും ചെയ്തു. പിറ്റേദിവസം രാവിലെ യുവതിയെ അൽമ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൈത്തണ്ടയിലേറ്റ മുറിവുകൾ ആഴത്തിലുള്ളതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അൽമയെ പൊലീസ് അറസ്റ്റുചെയ്തു.