adeeb

കൊച്ചി: പാവ നിർമ്മാണ രംഗത്തെ അന്താരാഷ്‌ട്ര ബ്രാൻഡായ 'ബിൽഡ് എ ബെയർ" ഇന്ത്യയിൽ സ്‌‌റ്രോറുകൾ തുറക്കുന്നു. ലുലു ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ ടേബിൾസുമായി കൈകോർത്താണിത്. ടെഡി ബെയർ പോലെയുള്ള സ്‌റ്റഫ് ചെയ്‌ത പാവകളുടെ നിർമ്മാണ രംഗത്തെ പ്രമുഖരാണ് ബിൽഡ് എ ബെയർ. 2025നകം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഷോറൂമുകൾ തുറക്കുകയും 90 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കാനുമാണ് ബിൽഡ് എ ബെയർ ലക്ഷ്യമിടുന്നതെന്ന് ടേബിൾസ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് പറഞ്ഞു.

ഫെബ്രുവരിയിൽ ബംഗളൂരുവിലെ ഫീനിക്‌സ് മാർക്കറ്ര് സിറ്റിയിൽ ബിൽഡ് എ ബെയർ ഷോറൂം തുറക്കും. തുടർന്ന് ബംഗളൂരു വേഗ സിറ്രി മാൾ, മംഗളൂരു സിറ്രി സെന്റർ മാൾ, പൂനെയിലെ ഫീനിക്‌സ് മാർക്കറ്ര് സിറ്രി എന്നിവിടങ്ങളിലും സ്‌റ്രോർ തുറക്കും. സ്വതന്ത്ര ഷോറൂമുകൾക്ക് പുറമേ അനുയോജ്യമായ മറ്ര് ഷോറൂമുകൾക്കുള്ളിലും സ്‌റ്രോറുകൾ തുറക്കാൻ ശ്രമിക്കും. ടേബിൾസുമായി ചേർന്ന് പ്രവർത്തിക്കുന്ന ടോയ്‌സ് ആർ അസ് ഷോറൂമുകളിൽ ഈ മാതൃകയിൽ സ്‌റ്റോറുകൾ തുറക്കും. ആഗോളതലത്തിൽ 500ഓളം സ്‌റ്രോറുകൾ നിലവിൽ ബിൽഡ് എ ബെയറിനുണ്ട്.