കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്‌തംബർ പാദത്തിൽ രാജ്യത്ത് വിതരണം ചെയ്‌ത വാണിജ്യ വായ്‌പകളിൽ 13.5 ശതമാനം വളർച്ചയുണ്ടായെന്ന് സിബിൽ-സിഡ്‌ബി എം.എസ്.എം.ഇ പൾസ് റിപ്പോർട്ട് വ്യക്തമാക്കി. 105.5 ലക്ഷം കോടി രൂപയാണ് ഈയിനത്തിൽ ധനകാര്യ സ്ഥാപനങ്ങൾ നൽകിയത്. ഇതിൽ 24.7 ലക്ഷം കോടി രൂപ നേടിയത് ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായ (എം.എസ്.എം.ഇ) മേഖലയാണ്.
അതേസമയം, 2017 സെപ്‌തംബറിലെ 15.5 ശതമാനത്തെ അപേക്ഷിച്ച് 2018 സെപ്‌തംബറിൽ വാണിജ്യ മേഖലയിലെ വായ്‌പകളുടെ നിഷ്‌ക്രിയ ആസ്‌തി 17.5 ശതമാനമായി വർദ്ധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എം.എസ്.എം.ഇ വായ്‌പകളുടെ തിരിച്ചടവിൽ വീഴ്‌ചകൾ താരത്യമേന കുറവാണ്. എം.എസ്.എൺ.ഇകളിൽ 100 കോടി രൂപയോ അധിലധികമോ വായ്‌പകളുള്ള 128 സ്ഥാപനങ്ങളുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.