uber-eats

തലസ്ഥാനത്തെ റോഡുകളിൽ പകലും രാത്രിയും പായുന്നത് ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്രവാഹനങ്ങളാണ്. നിരവധി യുവാക്കളാണ് ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിൽ ഏർപ്പെടുന്നത്. എന്നാൽ ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്ന സ്ഥാപനങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്ന അഭ്യർത്ഥനയാണ് മേയർക്ക് നൽകാനുള്ളത്. നിങ്ങളുടെ സ്ഥാപനങ്ങൾ വഴി ഒട്ടെറെ ചെറുപ്പക്കാർക്ക് ഇന്ന് സ്വയം തൊഴിൽ കണ്ടെത്താനും വരുമാനം നേടാനും സാധിക്കുന്നുണ്ട് പക്ഷേ ഭക്ഷണ വിതരണത്തിന് ഡിസ് പോസബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്ന് മേയർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു. ലോകമെമ്പാടും പ്ലാസ്റ്റിക്കിനെതിരെയുള്ള ക്യാമ്പയിൽ തുടരുമ്പോൾ നമ്മുടെ നഗര സഭ അതിൽ ഒരു പടി മുന്നിലാണെന്നും മേയർ ഓർമിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളോട് ഒരഭ്യർത്ഥന ... നിങ്ങളുടെ സ്ഥാപനങ്ങൾ വഴി ഒട്ടെറെ ചെറുപ്പക്കാർക്ക് ഇന്ന് സ്വയം തൊഴിൽ കണ്ടെത്താനും വരുമാനം നേടാനും സാധിക്കുന്നുണ്ട് ... വളരെ സന്തോഷം നൽകുന്ന കാര്യമാണ് ... എന്നാൽ ഭക്ഷണ വിതരണത്തിന് ഡിസ് പോസബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ ശ്രദ്ധിക്കണം .... ലോകമെമ്പാടും പ്ലാസ്റ്റിക്കിനെതിരെയുള്ള ക്യാമ്പയിൽ തുടരുമ്പോൾ , തിരു: നഗരസഭ ഒരു പടി മുന്നിലാണ് ... ഇത്തരം സ്ഥാപനങ്ങളുടെ സേവനദാതാക്കളുടെ യോഗം ഉടനടിയായി വിളിച്ച് ചേർക്കുന്നതാണ് .....