w

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് മൂലം സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കേരളത്തിൽ സാധാരണ ഹർത്താലിനെക്കാലും ജനജീവിതം ദേശീയ പണിമുടക്കിൽ സ്തംഭിച്ചു. പൊലീസ് വാഹനങ്ങളും അപൂർവം ചില സർവീസുകളും മാത്രമായിരുന്നു ഇവിടങ്ങളിൽ ആശ്രയമായി ഉണ്ടായിരുന്നത്. പ്രധാന സ്റ്റേഷനുകളിലെല്ലാം സമരക്കാർ ട്രെയിനുകൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകൾ കടത്തി വിട്ടത്. സെക്രട്ടേറിയറ്റും കളക്ടറേറ്റുമുൾപ്പെടെ നഗരത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനം പണിമുടക്കിൽ സ്തംഭിച്ചു. നാളെ അർദ്ധരാത്രി വരെ നീളുന്ന പണിമുടക്ക് സംസ്ഥാനത്ത് ഹർത്താലിന്റെ അന്തരീക്ഷമാണ് സംജാതമാക്കിയിട്ടുള്ളത്.

ഇതോടെ പണിമുടക്കിൽ ജനജീവിതം സ്തംഭിക്കില്ലെന്ന് ഉറപ്പ് നൽകിയവരെ തേടി ഇറങ്ങിയിരിക്കുകയാണ് ട്രോളൻമാർ. രസകരമായ ചിന്തിപ്പിക്കുന്ന ചില ട്രോളുകളിതാണ്

1

2

a

q

q