car

ലാസ്‌വേഗാസ്: റോഡിലൂടെ ഓടുക മാത്രമല്ല, ഈ കാർ നാലുകാലിൽ 'സ്റ്റൈലായി' നടക്കും. പടി കണ്ടാൽ കാലുയർത്തി വച്ച് കയറും. മല, കുന്ന്, പാറക്കെട്ട്, മഞ്ഞ് പുതഞ്ഞ വഴി തുടങ്ങി പാത എത്ര കഠിനമായാലും 'ഹ്യുണ്ടായ് എലിവേറ്റ്' കാർ സ്വന്തം കാലിൽ അള്ളിപ്പിടിച്ച് കയറും. കാലുകൾ ഉള്ളിലേക്ക് വലിച്ച് ഇഴഞ്ഞും കയറും.

ഓഫ് റോഡ് വണ്ടികൾക്കിടയിൽ വ്യത്യസ്തമാകുന്ന 'നടക്കും കാർ' ലാസ്‌വേഗാസിൽ പ്രദർശിപ്പിച്ചു. നാലു കാലുള്ള കാർ റോഡിലൂടെ സാധാരണപോലെ ഓടിക്കാം. അപകടകരമായ ഭൂഭാഗങ്ങളിലെത്തുമ്പോൾ കാർ കാലുകൾ പുറത്തേക്ക് വിടർത്തി നടക്കും. സ്വിച്ചിട്ടാൽ കാലുകൾ അകത്തേക്ക് വലിയും.