news

1. സി.ബി.ഐ തലപ്പത്തേക്ക് അലോക് വര്‍മ്മയെ നിയമിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നു എന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സുപ്രീംകോടതി പുറപ്പെടുവിച്ചത്, സന്തുലിതമായ വിധി. അലോക് വര്‍മ്മയെ സര്‍ക്കാര്‍ നീക്കിയത്, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയില്‍ വയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം ചേരും എന്നും അരുണ്‍ ജെയ്റ്റ്ലി

2. സുപ്രീംകോടതി വിധി, സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത കേന്ദ്രസര്‍ക്കാറിനുള്ള തിരിച്ചടി എന്ന് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പദവികള്‍ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നത് അല്ല എന്നും പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍ നിയമിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷന്‍ ആയ ബെഞ്ചാണ് വിധി പറഞ്ഞത്



3. വര്‍മ്മയ്ക്ക് എതിരായ പരാതികള്‍ പരിശോധിക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റി എന്ന് ചീഫ് ജസ്റ്റിസ്. സി.ബി.ഐ ഡയറക്ടറെ നിയമിക്കാന്‍ ഉന്നതാധികാര സമിതിയുടെ അനുമതി അനിമാര്യം ആണെന്നിരിക്കെ ഒറ്റരാത്രിയില്‍ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെ എടുത്ത തീരുമാനം നിലനില്‍ക്കില്ല. കേന്ദ്രസര്‍ക്കാറിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്നമുണ്ടായിട്ടും ഒകേ്ടാബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് എന്തിനാണെന്ന് കേന്ദ്രത്തോട് ചോദിച്ച ചീഫ് ജസ്റ്റിസ് കേസ് വിധി പറയാന്‍ മാറ്റി.

4. ശബരിമലയില്‍ നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് മറുപടിയുമായി താഴ്മണ്‍ കുടുംബം. ശബരിമല തന്ത്രി പദവി, കുടുംബപരമായി കൈമാറ്റ അവകാശം എന്ന് താഴ്മണ്‍ രാജകുടുംബം. അധികാരം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല. ക്ഷേത്ര കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേത്

5. ബോര്‍ഡില്‍ നിന്ന് തന്ത്രി കൈപ്പറ്റുന്നത് ശമ്പളമല്ല, ദക്ഷിണ മാത്രം. തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതില്‍ വിഷമം ഉണ്ടെന്നും താഴ്മണ്‍ കുടുംബം. വിവാദത്തില്‍ നിലപാട് അറിയിച്ച് താഴ്മണ്‍ കുടുംബം രംഗത്ത് എത്തിയത്, ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനം എന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അറിയിച്ചതിന് പിന്നാലെ

6. പൗരത്വബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അസമിലെ ജനങ്ങള്‍ക്ക് എതിരാണ് പ്രസ്തുത ബില്‍ എന്ന പ്രതിപക്ഷ പ്രചാരണം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭയില്‍ അവതരിപ്പിച്ചത് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന ബില്‍

7. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പൗരത്വ ബില്‍ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗമാണ് മുന്നാക്കകാരിലെ പിന്നാക്കകാര്‍ക്കുള്ള പത്ത് ശതമാനം സംവരണം അനുവദിക്കുന്ന ബില്ലിനൊപ്പം പൗരത്വ ബില്ലിനും അംഗീകാരം നല്‍കിയത്. നേരത്തെ കൊണ്ടുവന്ന ബില്ലില്‍ പരിഷ്‌കാരങ്ങള്‍ നല്‍കിയാണ് പുതിയ ബില്‍ അനുവദിച്ചിരിക്കുന്നത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്

8. ട്രെഡ് യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ തിരുവനന്തപുരം മാള്‍ ഓഫ് ട്രാവകൂറിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി. മലബാര്‍ ഗ്രൂപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മാള്‍ ഓഫ് ട്രാവകൂറില്‍ എല്ലാ ട്രെഡ് യൂണിയനുകളും സംഘടിച്ച് മാളിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന വിധം തടസങ്ങള്‍ സൃഷ്ടിച്ചത് ഇന്ന് രാവിലെ. ജില്ലയിലെ മറ്റ് മാളുകളും വാണിജ്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മാള്‍ ഓഫ് ട്രാവന്‍കൂറിന് എതിരെ ഉള്ള ഈ പ്രവര്‍ത്തി അനാവശ്യമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞു

9. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയ യാത്രക്കാര്‍ വാഹനങ്ങളില്ലാതെ വലഞ്ഞു.

10. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നെങ്കിലും പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തില്‍ ആയതിനാല്‍ ഒരു സര്‍വീസു പോലും ഓടിയില്ല. തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞത് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം വൈകാന്‍ ഇടയാക്കി. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന പരശുറാം,വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്. ഇത് കാരണം പിന്നാലെയുള്ള ട്രെയിനുകള്‍ എല്ലാം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകി.