ഹൂസ്റ്റൺ: തൃശൂർ ശ്രീ കേരളവർമ്മ 1974-1977 ബി.എസ്.സി ഫിസിക്സ് ബാച്ച് പൂർവവിദ്യാർത്ഥികളുടെ സംഗമം തൃശൂരിൽ സംഘടിപ്പിച്ചു.
തൃശൂർ മോത്തിമഹൽ കോൺഫറൻസ് ഹാളിൽ ജനുവരി 5നു ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിച്ച വിദ്യാർത്ഥി സംഗമത്തിൽ റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനും പൂർവവിദ്യാർത്ഥിയുമായ ശശിധരൻ അദ്ധ്യഷത വഹിച്ചു. സുകുമാരൻ സ്വാഗതമാശംസിച്ചു.
തുടർന്ന് യു,എസ്.എയിൽ നിന്നും എത്തിച്ചേർന്ന പൂർവവിദ്യാർത്ഥിയും പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാൻ അദ്ധ്യാപകർക്കു പൂച്ചെണ്ട് നൽകി സ്വീകരിച്ചു. റിട്ട.പ്രൊഫസർ സി. ഗോവിന്ദൻകുട്ടി, പ്രൊഫ.രമണി ഭായ്, പ്രൊഫ.ശ്രീദേവി, പ്രൊഫ. സരസ്വതി എന്നിവർ ആശംസകൾ അറിയിച്ചു.
സംഗീത വിദ്വാൻ മുരളീധരൻ തന്റെ സംഗീത ഉപകരണത്തിൽ വായിച്ച തൃശൂർ പൂരത്തിന്റെ പ്രസിദ്ധമായ പഞ്ചവാദ്യം ഏറ്റവും ആകർഷകമായിരുന്നു. തുടർന്ന് നടന്ന കലാപ്രകടനത്തിൽ ഉഷദേവി, ശങ്കരനാരായണൻ, ഓമന തുടങ്ങിയവർ പങ്കെടുത്തു.
സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ ഊഷ്മളമായ പൂർവകാല സ്മരണകൾ പങ്കുവച്ചു. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ റിട്ട. സയന്റിസ്ര് രത്നകല നന്ദി പ്രകാശിപ്പിച്ചു.
ടി.വി.ശങ്കരനാരായണൻ എം.സിയായിരുന്നു.