കൊച്ചി: യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ഗവൺമെന്റ് മെഡിക്കൽ യൂണിവേഴ്‌സിറ്രിയിൽ 2019 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്ളസ് ടുവിന് മികച്ച മാർക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സവർകലാശാലയിൽ സ്‌കോളർഷിപ്പും ലഭ്യമാണ്. നീറ്ര് പരീക്ഷാ യോഗ്യതയില്ലാതെ വിദേശത്ത് മെഡിസിൻ പഠിക്കാനുള്ള അവസാന അവസരമാണിത്.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള മോൾഡോവയിലെ ദേശീയ മെഡിക്കൽ യൂണിവേഴ്‌സിറ്രിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മൂന്നുലക്ഷം രൂപവരെയാണ് വാർഷിക ഫീസ്. മോൾഡോവ യൂറോപ്യൻ യൂണിയൻ അസോസിയേറ്ര് അംഗമായതിനാൽ വിദ്യാർത്ഥികൾക്ക് യൂറോപ്പിൽ തുടർപഠനത്തിനും അവസരമുണ്ട്. അഡ്‌മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് യൂണിവേഴ്‌സിറ്രിയുടെ കൊച്ചിയിലുള്ള എജ്യൂക്കേഷൻ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 98471 55777