മലപ്പുറം: മലപ്പുറം മഞ്ചേരിക്കടുത്ത പയ്യനാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. ആർ.എസ്.എസ് പ്രവർത്തകനായ കറുത്തേടത്ത് അർജുനനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്‌റ്റോപ്പിൽ നിൽക്കവെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അർജുനനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.