ചെന്നൈ:ഇരുപത് വർഷം മുമ്പ് സർക്കാർ ബസിന് കല്ലെറിഞ്ഞ കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണറുടെ വസതിയിലെത്തിയാണ് രാജി കത്ത് നൽകിയത്.
1998ൽ ഹൊസൂരിൽ വിഷമദ്യദുരന്തത്തിൽ 33 പേർ മരിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞെന്നാണ് കേസ്. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയ പ്രത്യേക കോടതി മന്ത്രിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു.
108 പ്രതികളിൽ മന്ത്രിയടക്കം 16 പേരെ കോടതി ശിക്ഷിച്ചു. വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.