prithviraj

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിത്വിരാജ് ചിത്രമാണ് '9'. ചിത്രത്തിന്റെ ട്രെയിലർ നാളെ രാവിലെ 11മണിക്ക് റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറക്കാർ. മറ്റൊരു ചരിത്രം കുറിക്കാൻ കൂടി ഒരുങ്ങുകയാണ് ഇവരുടെ നീക്കം. പഴയ രീതിയാണെങ്കിലും സോഷ്യൽ മീഡിയ അടക്കിവാഴുന്ന സമയത്തും ഇത്തരത്തിലൊരു തീരുമാനം പ്രശംസനാർഹമാണ്. ചിത്രത്തിന്റെ ട്രെയിലർ ഒരേസമയം 15 ചാനലുകളിൽ നാളെ രാത്രി ഒൻപത് മണിക്ക് സംപ്രേഷണം ചെയ്യും.

പ്രിത്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്ന കാലത്ത് ടെലിവിഷനിലൂടെ ഇത്തരം ഒരു റിലീസിംഗ് പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ജനുസ് മുഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ.100ഡേയ്സ് ഒഫ് ലൗ എന്ന ദുൽഖർ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണിത്. സോണി പിക്ചേഴ്സിനൊപ്പം പ്രിത്വിരാജ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണിത്.

ആൽബർട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പ്രിത്വിരാജ് എത്തുന്നത്. പ്രകാശ് രാജ്,​ മംമ്ത മോഹൻദാസ്,​ വാമിഖ ഗബ്ബി എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ ചേരുവകൾ നിറഞ്ഞ സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും 9.