ohmygod

ഒരാൾ മാത്രം കാണുന്ന ഒരു അദൃശ്യ മനുഷ്യന്റെ കഥയാണ്. പറമ്പിൽ വേസ്റ്റ് കഴിച്ചുമൂടാനായി കുഴിയെടുക്കാൻ ഒരു പണിക്കാരനെ വിളിച്ചു വരുത്തുന്നു. പണിക്കാരൻ എത്തി ജോലി തുടങ്ങുമ്പോഴാണ് മരക്കൊമ്പിലിരുന്ന് മരിച്ചു പോയ ഒരാൾ പണിക്കാരനോട് പണി നിറുത്താൻ പറയുന്നത്.

പിന്നീട് പണിക്കാരനും വസ്തു ഉടമയും തമ്മിൽ നടക്കുന്ന വാഗ്വാദമാണ് ഓ മൈ ഗോഡിൽ ചിരി നിറയ്ക്കുന്നത്. വസ്തു ഉടമയ്ക്ക് കാണാൻ പറ്റാത്ത ആളെ പണിക്കാരൻ കാണുന്നതാണ് ചിരിക്കാലം നിറയ്ക്കുന്നത്.തിരുവനന്തപുരത്ത് വിഴിഞ്ഞത്തിനടുത്ത് മുക്കോലയിലാണ് ഈ എപ്പിസോഡ് ഷൂട്ട് ചെയ്തിരിക്കുന്നത്.