അംതാർ : ഹിമാചലിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന്റെ ഓപ്പണർ പി. രാഹുൽ (103 നോട്ടൗട്ട്), സെഞ്ച്വറി നേടി. ഹിമാചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 നെതിരെ രണ്ടാം ദിനം കളിനിറുത്തുമ്പോൾ കേരളം 219/5 എന്ന നിലയിലാണ്. വി. എ. ജഗദീഷ് (5), സിജോമോൻ (16), സച്ചിൻ ബേബി (3), വിഷ്ണു വിനോദ് (1) എന്നിവർ കേരള നിരയിൽ നിരാശപ്പെടുത്തിയപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ 40 റൺസെടുത്തു. 32 റൺസുമായി സഞ്ജു സാംസണാണ് കളി നിറുത്തുമ്പോൾ രാഹുലിന് കൂട്ട്.