വിറ്റമിൻ സി യുടെ കലവറയായ ചെറുനാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ഇളംചൂടുള്ള നാരങ്ങാ വെള്ളം ഗുണത്തിൽകേമനാണ്. ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തിൽ കലർത്തി അല്പം ഉപ്പ് ചേർത്ത് കുടിക്കുന്നത്രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. വൈറൽ ഇൻഫക്ഷനുകളെ പ്രതിരോധിക്കാൻ അദ്ഭുതശേഷിയുണ്ട് ഈ പാനീയത്തിന്.
പനിയും ജലദോഷവും ഉള്ളപ്പോൾ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഇളം ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുക. പനിവേഗത്തിൽ ശമിക്കും. ബാക്ടീരിയകളെയും വൈറൽ ഇൻഫെക്ഷനെയും നിഷ്പ്രയാസം തുരത്താനും കഫത്തെ പ്രതിരോധിക്കാനും മികച്ച മരുന്നാണിത്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളും. ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കും. ചർമ്മത്തിന് സൗന്ദര്യവും യൗവനവും സമ്മാനിക്കുന്നു ഇളം ചൂടുള്ള നാരങ്ങാവെള്ളം. സന്ധിവേദനയ്ക്ക് ആശ്വാസമേകാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും കഴിവുണ്ട് .