പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രോജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 70 ഒഴിവുണ്ട്.
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ യോഗ്യത ഹിന്ദി/ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായോ പരീക്ഷാമാധ്യമമായോ തെരഞ്ഞെടുക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
ടെക്നിക്കൽ അസി.(ന്യൂക്ലിയർ മെഡിസിൻ) യോഗ്യത ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബിരുദം. അല്ലെങ്കിൽ ഫിസിക്സ്/കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ലൈഫ് സയൻസിൽ ബിരുദവും മെഡിക്കൽ റേഡിയേഷൻ ആൻഡ് ഐസോടോപ് ടെക്നോളജിയിൽ രണ്ട് വർഷത്തെ പിജി ഡിപ്ലോമയും.
ടെക്നിക്കൽ അസി.(യൂറോളജി) യോഗ്യത മെഡിക്കൽ റേഡിയേഷൻ ടെക്നോളജിയിൽ ബിരുദം, യൂറോളജി വകുപ്പിൽ അൾട്രാസൗണ്ട് ആൻഡ് സിആം ഇമേജ് ഇന്റർൻസിഫയർ മെഷീനിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ യൂറോളജി അനുബന്ധവിഷയത്തിൽ ബിരുദം/ തത്തുല്യം. യൂറോളജി വകുപ്പിൽ അൾട്രാസൗണ്ട് ആൻഡ് സിആം ഇമേജ് ഇന്റർൻസിഫയർ മെഷീനിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
നഴ്സിങ് ഓഫീസർ യോഗ്യത ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ബിരുദം/ഡിപ്ലോമ. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. എല്ലാ തസ്തികകളിലും പ്രായം 35ൽ കവിയരുത്.
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് യോഗ്യത പ്ലസ്ടു/തത്തുല്യം.
മിനിറ്റിൽ 80 വാക്ക് എന്ന രീതിയിൽ 10 മിനിറ്റ് ഡിക്ടേഷൻ. മാന്വൽ ടൈപ്പ് റൈറ്ററിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 65(കംപ്യൂട്ടറിൽ 50) ട്രാൻസ്ക്രിപ്ഷൻ. എംടിഎസ് കോബ്ലർ യോഗ്യത എസ്എസ്എൽസി/തത്തുല്യം. തൊഴിൽ പരിയം വേണം. ഇരു തസ്തികകളിലും പ്രായം 27ൽ കവിയരുത്.www.jipmer.puducherry.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28.
ഡൽഹി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ
ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ വിവിധ തസ്തികയിൽ ഒഴിവുണ്ട്. സീനിയർലോ ഓഫീസർ (ഗ്രൂപ്പ് എ) 03, ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിങ്) 06, ഡെപ്യൂട്ടി ഡയറക്ടർ (ആർകിടെക്ചര്) 01, അസി. ഡയറക്ടർ (പ്ലാനിങ്) 19, അസി. ഡയറക്ടർ (ആർകിടെക്ചർ) 13, അസി. ഡയറക്ടർ(സിസ്റ്റം) 05, അസി.ഡയറക്ടർ (എംഐഎൻഎസ്) 09, അസി. അക്കൗണ്ട്സ് ഓഫീസർ 18, ജൂനിയർ ലോഓഫീസർ 05, പ്ലാനിംഗ് അസി. 45, പ്രോഗ്രോമർ 03, ജെഇ(സിവിൽ) 03, എസ്ഒ(ഹോർടികൾച്ചർ) 02, ആർകിടെക്ചറൽ അസി. 10, നയിബ് തഹസിൽദാർ 06, അസി. സെക്ഷൻ ഓഫീസർ 04, സർവേയർ 13,സ്റ്റെനോഗ്രാഫർ (ഗ്രേഡ്ഡി) 20, അസി. ഡയറക്ടർ(ലാൻഡ് സ്കേപ്പ്) 05 എന്നിങ്ങനെയാണ് ഒഴിവ്. www.dda.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 22 വൈകിട്ട് ആറ്.
ഓൺലൈനായി ഫീസടയ്ക്കാനുള്ള അവസാന തീയതി 25 വൈകിട്ട് ആറ്.
സോളിഡ് സ്റ്റേറ്റ് ഫിസിക്കൽ ലബോറട്ടറി
സോളിഡ് സ്റ്റേറ്റ് ഫിസിക്കൽ ലബോറട്ടറി (എസ്എസ്പിഎൽ) ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ജൂനിയർ റിസേർച്ച് ഫെലോ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 വരെ അപേക്ഷ സമർപ്പിക്കാം.ഫിസിക്സ്/ഇലക്ട്രോണിക്സ്/ മെറ്റീരിയൽ സയൻസ്/ മൈക്രോ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 16 ഒഴിവുകളാണുള്ളത്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. പ്രായം: 28 വയസ്.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതം ഇളവ് ലഭിക്കും. അപേക്ഷിക്കേണ്ട വിധം: sspldelhihr@gmail.comഎന്ന വെബ്സൈറ്റിലേക്ക് അപേക്ഷ അയയ്ക്കുക.
ജെ.എൻ.യുവിൽ 73 ഒഴിവ്
ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിവിധ തസ്തികകളിൽ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റന്റ് 02, സ്റ്റെനോഗ്രാഫർ 07, ജൂനിയർ അസിസ്റ്റന്റ് കം ടൈപിസ്റ്റ് 44, ഓഫീസ് അറ്റൻഡന്റ് 20 തസ്തികകളിലാണ് ഒഴിവ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.jnu.ac.in എന്ന website ൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്.
നാഷണൽ ഹെൽത്ത് മിഷൻ
നാഷ്ണൽ ഹെൽത്ത് മിഷൻ 141 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് കം ഡാറ്റ അസിസ്റ്റന്റ്, ഫീമെയിൽ ഹെൽത്ത് വർക്കർ, ഡോക്ടർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.upnrhm.gov.in . ജനുവരി 16 വരെ അപേക്ഷിക്കാം. നാഷ്ണൽ എയ്ഡ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാഷ്ണൽ എയ്ഡ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.nari-icmr.res.in ജനുവരി 22ന് വാക് ഇൻ ഇന്റർവ്യൂ.
ജോധ്പൂർ എ.ഐ.ഐ.എം.എസിൽ 119 ഒഴിവുകൾ
ജോധ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ വിവിധ തസ്തികകളിലായി 119 ഒഴിവുണ്ട്. ചീഫ് കാഷ്യർ 01, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ 01, സ്റ്റോർ കീപ്പർ 21, കാഷ്യർ 11, സ്റ്റോർ കീപ്പർ കം ക്ലർക് 85 എന്നിങ്ങനെയാണ് ഒഴിവ്. www.aiimsjodhpur.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 04.