തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി കലക്ടർ 27, ഡെപ്യൂട്ടി സുപ്രണ്ട് ഒഫ് പൊലീസ് 56, അസി. കമീഷണർ 11, ഡെപ്യൂട്ടി രജിസ്രടാർ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് 13, ഡിസ്ട്രിക്ട് രജിസ്ട്രാർ 07, അസി. ഡലറക്ട ഓഫ് റൂറൽ ഡവലപ്മെന്റ് 15, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ 08, ഡിസ്ട്രിക്ട് ഓഫീസർ(ഫയർ ആൻഡ് റെസ്ക്യു) 02 എന്നിങ്ങനെ 139 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. www.tnpsc.gov.inവഴി ഓണ്ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപറേഷൻ
ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി 12 ഒഴിവുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊഡക്ഷൻ) 01, ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ മാനേജ്മെന്റ്) 01, മാനേജർ(ഫിനാൻസ്) 02, മാനേജർ പ്രോജക്ട് മാനേജ്മെന്റ ്(സിവിൽ) 01, ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽസ്) 01, ഇന്റേണൽ ഓഡിറ്റർ 01, അക്കൗണ്ട്സ് ഓഫീസർ 01, ഓഫീസർ(പിഒ) 01, മാർക്കറ്റിങ് ഓഫീസർ 01, സ്റ്റെനോഗ്രാഫർ 02 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത, പ്രായം , തൊഴിപരിചയം സംബന്ധിച്ച് വിശദവിവരത്തിന് www.alimco.in. അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി ജനുവരി 31.
ആൻഡമാനിൽ ജൂനിയർ എൻജിനിയർ
അന്തമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ ജൂനിയർ എൻജിനിയർ(സിവിൽ) 20, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) 08 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.
യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം. പുരുഷന്മാർക്ക് അപേക്ഷിക്കാനുള്ള പ്രായം 18-30, സ്ത്രീകൾക്ക് 18-35. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. രണ്ട് മണിക്കൂർ സമയത്തേക്കാണ് പരീക്ഷ. 200 മാർക്കിന്റെ നൂറുചോദ്യങ്ങളാണുണ്ടാകും. www.and.nic.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Engineer Officer to Chief Engineer, Chief Engineer's Office, APWD, Nirman Bhawan Port Blair, Pin 744101 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം തപാലായോ നേരിട്ടോ ലഭിക്കണം.
ഭാഭ അറ്റോമിക് റിസർച്ച് സെന്റർ
കേന്ദ്രസ ർ ക്കാരിന്റെ അറ്റോമിക് എന ർ ജി ഡിപ്പാ ർ ട്മെന്റിന് കീഴി ൽ ഭാഭ അറ്റോമിക് റിസ ർ ച്ച് സെന്റ ർ ട്രെയിനിങ് സ്കൂ ൾ ഒരുവ ർ ഷത്തെ ഓറിയന്റേഷ ൻ കോഴ്സ് വഴി സയന്റിഫിക് ഓഫീസ ർ (ഗ്രൂപ്പ് എ) തസ്തികയിലേക്ക് നിയമനം നടത്തും. 60 ശതമാനം മാ ർ ക്കോടെ വിജയിച്ച എ ൻ ജിനിയറിങ് ബിരുദധാരിക ൾ ക്കും സയ ൻ സി ൽ ബിരുദാനന്തരബിരുദമുള്ളവ ർ ക്കും അപേക്ഷിക്കാം. 50 ശതമാനം മാ ർ ക്കോടെ പരിശീലനം പൂ ർ ത്തിയാക്കുന്നവരെയാണ് സയന്റിഫിക് ഓഫീസറായി നിയമിക്കുക. രണ്ട് വ ർ ഷ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ്പ് സ്കീമിലേക്ക് എ ൻ ജിനിയറിങ് ബിരുദധാരിക ൾ ക്കും ഫിസിക്സ് ബിരുദധാരിക ൾ ക്കും അപേക്ഷിക്കാം . ഗേറ്റ് 2018, 2019 സ്കോ ർ അടിസ്ഥാനത്തിലാണ് ഇന്റ ർ വ്യുവിന് തെരഞ്ഞെടുക്കുക .www.barconlineexam.in വഴി ഓ ൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
സഹകരണ സർവീസ് പരീക്ഷ ബോർഡ്
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 291 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, അസിസ്റ്റന്റ്സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്, സെക്രട്ടറി, ബ്രാഞ്ച്മാനേജർ/ അക്കൗണ്ടന്റ്, സീനിയർ ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്/കാഷ്യർ, സിസ്റ്റം അഡ്മിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി- ജനുവരി 30.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ
ഓയിൽ ആനഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്തിലാണ് നിയമനം. അസിസ്റ്റന്റ് ടെക്നീഷ്യൻ(മെക്കാനിക്കൽ) അസിസ്റ്റന്റ് ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ(ഫിറ്റിംഗ്) ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ(ഡീസൽ)ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ( ഇലക്ട്രിക്കൽ) ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ( പ്രൊഡക്ഷൻ) ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ongcindia.com
നാസിക് കറൻസി നോട്ട് പ്രസിൽ
നാസിക്കിലെ കറൻസി നോട്ട് പ്രസിൽ സൂപ്പർവൈസർ( ടെക്നിക്കൽ ഓപറേഷൻസ്(പ്രിൻറിങ്) തസ്തികയിലെ 20(ജനറൽ 06, എസ് സി 04, എസ് ടി 01, ഒബിസി 08) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രിൻറിങ് ടെക്നോളജി അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ഡിപ്ലോമ. ബിഇ/ബിടെക് അഭിലഷണീയം. പ്രായം 18-30. 2019 ജനുവരി 14നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 400 രൂപയാണ് പരീക്ഷാഫീസ്. ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഭോപ്പാൽ, നാസിക്, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. https://cnpnashik.spmcil.com വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 14.
അസം റൈഫിൾസിൽ
അസ്സം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ തസ്തികയിൽ 749 ഒഴിവുണ്ട്. ഹിന്ദി ട്രാൻസ്ലേറ്റർ(ഗ്രേഡ് രണ്ട്), ബിൽഡിങ് ആൻഡ് റോഡ്, സ്റ്റാഫ്നേഴ്സ്, ക്ലർക്, പേഴ്സണൽ അസി., ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ, ലൈൻമാൻ ഫീൽഡ്, റേഡിയോ മെക്കാനിക്, ആർമറർ, വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ, എൻജിനിയർ ആർടിഫൈസർ, സർവേയർ, അപ്ഹോൾസ്റ്റർ, ഇലക്ട്രീഷ്യൻ, ബ്ലാക്സ്മിത്ത്, പ്ലംബർ, നേഴ്സിങ് അസി., ഓപറേഷൻ തിയറ്റർ ശടക്നീഷ്യൻ, ഫിസിയോതെറാപിസ്റ്റ്, ലബോറട്ടറി അസി., ഫാർമസിസ്റ്റ്, എക്സ്റേടെക്നീഷ്യൻ, വെറ്ററിനറി ഫീൽഡ് അസി., ഫീമെയിൽ അറ്റൻഡന്റ്/ആയ, ഫീമെയിൽ സഫായി, കുക്ക്, സഫായി, വാഷർമാൻ, ബാർബർ, എക്യുപ്മെന്റ് ആൻഡ് ബൂട്ട് റിപ്പയറർ, ടെയ്ലർ, കാർപന്റർ ട്രേഡുകളിലാണ് ഒഴിവ്. കേരളത്തിൽ 21 ഒഴിവാണുള്ളത്. അപേക്ഷ www.assamrifles.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14.