കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ അവസരം. ജൂനിയർ ഓവർമാൻ ടെക്നിക്കൽആൻഡ് സൂപ്പർവൈസറി (ഗ്രേഡ് സി),മൈനിങ് സിർദാർ ടെക്നിക്കൽ ആൻഡ്സൂപ്പർ വൈസറി (ഗ്രേഡ് സി), ഡപ്യൂട്ടി സർവേയർ ടെക്നിക്കൽ ആൻഡ്സൂപ്പർവൈസറി (ഗ്രേഡ് സി) എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 370 ഒഴിവുകളുണ്ട്.അവസാന തീയതി : ജനുവരി 10.വിശദവിവരങ്ങൾക്ക്: mahanadicoal.in/
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്നോളജി
നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു.വിശദവിവരങ്ങൾക്ക്: www.niftem.ac.in. വാക് ഇൻ ഇന്റർവ്യൂ ജനുവരി 16 ,22 തീയതികളിൽ.
പുരുളിയ സൈനിക് സ്കൂൾ
പുരുളിയ സൈനിക് സ്കൂൾ ജനറൽ എംപ്ളോയീസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-50. വിശദവിവരങ്ങൾക്ക്:www.sainikschoolpurulia.com . വാക് ഇൻ ഇന്റർവ്യൂ: ജനുവരി 28ന് പുരുളിയ സൈനിക് സ്കൂളിൽ നടക്കും.
സി.സി.ആർ.എ.എസ്
സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , അപ്പർ ഡിവിഷൻ ക്ളർക്ക് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ccras.nic.in .വിലാസം: To Director General,Central Council For Research In Ayurvedic Sciences (CCRAS), 61-65,Institutional Area, Opp. ‘D’ Block, Janakpuri, New Delhi – 110058.
ഇന്ത്യൻ കോസ്റ്റ്ഗാർഡ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചാർജ്മെൻ, മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ , മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-27. ജനുവരി 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.joinindiancoastguard.gov.in. വിലാസം: The Director-General, {For SCSO(CP)},Coast Guard Headquarters,Directorate of Personnel,Room No. 20, National Stadium Complex,Near Patiala House Court,Purana Quila Road,New Delhi – 110 001.
ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്രഡ്
ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്രഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എക്സ്പേർട്ട്/സ്പെഷ്യലിസ്റ്റ് അഡ്വൈസർ , സ്ട്രാറ്റജിക് അലയൻസ് ആൻഡ് കൊമേഴ്സ്യൽ എന്നിങ്ങനെയാണ് ഒഴിവുകൾ. ജനുവരി 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bemlindia.in .വിലാസം:MANAGER (HR),Recruitment Cell, BEML Soudha,No.23/1, 4th Main Road, S.R Nagar,Bangalore -560027 .
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സിൽ
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സിൽ 200 ഒഴിവുകൾ. അവസാന തീയതി: ജനുവരി 22. ഓൺലൈനായി അപേക്ഷിക്കാം .കൊൽക്കത്തയിലാണ് നിയമനം. ട്രേഡ് അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ്, എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.grse.in.
മെഡിസിനൽ പ്ലാന്റ്സ് ബോർഡിൽ
കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്ളാന്റ്സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്ളാന്റ്സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ 60 ദിവസത്തിനകം മെഡിസിനൽ പ്ളാന്റസ് ബോർഡിന്റെ ന്യൂഡൽഹിയിലെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.nmpb.nic.in
സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്
സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആകാം. യോഗ്യത: 10ാം ക്ളാസ് . ശമ്പളം: 20000-45800. ജനുവരി 30 വരെ അപേക്ഷിക്കാം. പ്രായപരിധി: 18-36. ഓൺലൈനായി അപേക്ഷിക്കാൻ thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
കേരളത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആകാം. പിഎസ്സി വൺടൈം ആപ്ളിക്കേഷനിലൂടെ അപേക്ഷിക്കാം. ജനുവരി 30 ആണ് അവസാന തീയതി. പ്രായപരിധി: 19- 36. യോഗ്യത: പത്താം ക്ലാസ്. ശമ്പളം: 20,000-45,800/- .ഓൺലൈനായി അപേക്ഷിക്കാൻ thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.