bjp

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ബി.ജെ.പി സമരപന്തലിന് നേരെ കല്ലേറു നടത്തിയ യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സി.പി.എം പ്രവർത്തകനായ പ്രതിയെ ആണ് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്. രാത്രി 11.30നായിരുന്നു സംഭവം. തച്ചോട്ടുകാവ് സ്വദേശിയായ ബിജു(40) ആണ് പിടിയിലായത്. മേട്ടുക്കട യൂണിറ്റിലെ സിഐടിയു പ്രവർത്തകനാണ് പ്രതി.