mohanlal-odiayn

കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റവുമധികം കാത്തിരുന്ന മോഹൻലാൽ ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു, ഒടിയൻ. ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന പരമാവധി ഹൈപ്പ് നേടിയാണ് ഒടിയൻ തിയേറ്ററുകളിലെത്തിയത്. എന്നാൽ മോഹൻലാൽ എന്ന മാസ് സൂപ്പർ താരത്തിന്റെ മറ്റൊരു പുലിമുരുകൻ പ്രകടനം പ്രതീക്ഷിച്ചെത്തിയ ആരാധകരെ ചിത്രം അൽപമൊന്ന് നിരാശരാക്കിയെങ്കിലും വ്യത്യസ്‌തമാർന്ന പ്രമേയവും താരങ്ങളുടെ വിസ്‌മയാവഹമായ അഭിനയ പ്രകടനവും ചിത്രത്തിന്റെ വിജയഘടകങ്ങളായി തീരുകയായിരുന്നു.

ഒടിയൻ മാണിക്യനാകാൻ മോഹൻലാൽ സ്വീകരിക്കേണ്ടി വന്ന ത്യാഗങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ വളരെ കൂളായി ചില 'വടി വിദ്യകൾ' കാട്ടുന്ന ലാലേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാലുകയാണ്.

ഒരു നീണ്ട വടി കൈയിലെ ഒറ്റ വിരലിൽ ബാലൻസ് ചെയ്‌ത് നിറുത്തികൊണ്ടാണ് ഒടിയൻ മാണിക്യന്റെ പ്രകടനം. ഷൂട്ടിംഗ് ലൊക്കേഷനിൽ ആരോ പകർത്തിയതാണ് വീഡിയോ.