പൃഥ്വിരാജ്, മാസ്‌റ്റർ അലോക് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നയൻ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന കാഴ്‌ച വിസ്‌മയം സിനിമയ്‌ക്കായി ഒരുക്കിയിട്ടുണ്ടെന്ന സൂചനയാണ് രണ്ട് മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്നത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ നിന്ന് വ്യത്യസ്‌തമായി സയൻസ് ഫിക്ഷൻ ജോണറിലാണ് നയൻ ഒരുങ്ങുന്നത്. പൃഥ്വിരാജും സോണിപ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജനൂസ് മുഹമ്മദാണ്.
ഒരച്ഛന്റെയും മകനും തമ്മിലുള്ള വൈകാരികതകളുടെ കഥയാണ് ചിത്രമെന്ന് പൃഥ്വി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മംമ‌്ത മോഹൻദാസ്, വാമിക ഗബ്ബി, പ്രകാശ് രാജ്, ശേഖർ മേനോൻ, ടോണി ലൂക്ക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
100ഡേയ്സ് ഒഫ് ലൗ എന്ന ദുൽഖർ ചിത്രത്തിന് ശേഷം ജനൂസ് സംവിധാനം ചെയ്യുന്നചിത്രമാണ് നയൻ. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.