baburaj-jeethu-joseph

തന്റെ പുതിയ ചിത്രമായ കൂദാശയ്‌ക്ക് തിയേറ്റർ തരാൻ തിയേറ്റർ ഉടമകൾ തയ്യാറായില്ലെന്ന് നടൻ ബാബുരാജ്. നല്ല സിനിമയായിട്ടും കൂദാശ സ്വീകരിക്കപ്പെടാത്തതിൽ സങ്കടമുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ താരം പറഞ്ഞു. എന്നാൽ സംവിധായകൻ ജീത്തു ജോസഫ് സിനിമ കണ്ട് കഴിഞ്ഞ പറഞ്ഞ വാക്കുകൾ ഏറെ സന്തോഷം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

ബാബുരാജിന്റെ വാക്കുകൾ-

'കഴിഞ്ഞ മാസം എന്റെയൊരു സിനിമ റിലീസ് ചെയ്‌തിരുന്നു. കൂദാശ എന്ന സിനിമ. ആ സിനിമയ്‌ക്ക് വലുതായിട്ട് തിയേറ്ററുകളൊന്നും കിട്ടിയില്ല. കിട്ടിയ തിയേറ്രറുകളിൽ തന്നെ ഒരു ഷോ രണ്ട് ഷോ എന്നിങ്ങനെയാണ് തന്നത്. ഞാൻ ഒരുപാട് തിയേ‌റ്ര‌ർ ഉടമകളെ നേരിട്ടും ഫോണിലുമെല്ലാം വിളിച്ചിരുന്നു. പിന്നീടായപ്പോൾ അവർ എന്റെ ഫോൺ എടുക്കാതായി. നാലഞ്ച് തിയേ‌റ്റ‌റുള്ള എന്റെ സുഹൃത്തു പോലും സഹകരിച്ചില്ല എന്നതാണ് അതിന്റെ ദുഖകരമായ അവസ്ഥ.

എല്ലാവരും പറയും മലയാളസിനിമ അങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ. കാര്യത്തോടടുക്കുമ്പോൾ ഒരു തിയേറ്ററും കിട്ടില്ല. കിട്ടിയാൽ തന്നെ ഒരു ഷോയൊക്കെ ആയിരിക്കും. എന്തായാലും ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. കാരണം അതിന്റെ വീഡിയോ ഇറങ്ങിയതിന് ശേഷം വളരെയധികം ആളുകൾ വിളിച്ചു. തിയേ‌റ്ര‌റിൽ പോയി കാണാൻ കഴിഞ്ഞില്ലല്ലോ എന്നറിയിച്ചു. ഇന്നലെ ഡയറക്‌ടർ ജീത്തു ജോസഫ് ഇട്ടിരുന്ന വീഡിയോ കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി.

25 വർഷം ആയിട്ട് നല്ലൊരു വേഷം കിട്ടിയതാ. അതിങ്ങനെ ആയല്ലോ എന്നോർത്ത് ദുഖിച്ചിരിക്കുമ്പോഴാണ് പോസി‌റ്റീവായുള്ള കമന്റ്‌സുകൾ കിട്ടുന്നത്. വിമഷമമില്ല, കാരണം 15 വർഷം ഒരു ഡയലോഗ് പറയാനായി കാത്തിരുന്ന ആളാണ് ഞാൻ. ജിത്തു ജോസഫ് പറഞ്ഞതു പോലെ ഒരു ഇമേജിന്റെ തടവറയിലാണ് ഞാൻ. അതുകൊണ്ട് തന്നെ ഇത്തരം സിനികൾ വരുമ്പോൾ തിയേറ്ററിൽ പോയി കാണണമെന്നാണ് എല്ലാവരോടും പറയാനുള്ളത്'.